Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമൂന്ന്​ പൊലീസ്​...

മൂന്ന്​ പൊലീസ്​ ജീപ്പ്​ വെടിവച്ച്​ കത്തിക്കു​േമ്പാഴാണ്​ അവനൊരു സിഗരറ്റ്​ വലിക്കാൻ കഴിഞ്ഞിരുന്നത്​; ട്രോളുകളിൽ നിറഞ്ഞ്​ കെ.ജി.എഫ്​ ടീസർ

text_fields
bookmark_border
മൂന്ന്​ പൊലീസ്​ ജീപ്പ്​ വെടിവച്ച്​ കത്തിക്കു​േമ്പാഴാണ്​ അവനൊരു സിഗരറ്റ്​ വലിക്കാൻ കഴിഞ്ഞിരുന്നത്​; ട്രോളുകളിൽ നിറഞ്ഞ്​ കെ.ജി.എഫ്​ ടീസർ
cancel

ബ്രഹ്​മാണ്ഡ കന്നഡ സിനിമയായ കെ.ജി.എഫ്​ രണ്ടാം ഭാഗത്തിന്‍റെ ടീസർ യൂട്യൂബിൽ തരംഗമായതോടെ ട്രോളുകളിലും നിറയുന്നു. ആദ്യഭാഗത്തിലെ സംഭാഷണങ്ങളും രംഗങ്ങള​ും യുവാക്കൾക്കിടയിൽ കൾട്ടുകളായി സ്​ഥാനം പിടിച്ചിരുന്നു. അതിനേക്കാൾ മികച്ച രംഗങ്ങളും ഡ​യലോഗുകളുമാകും കെ.ജി.എഫ്​ രണ്ടിലെന്നാണ്​ ടീസർ നൽകുന്ന സൂചന. യൂ ട്യൂബിൽ കുറഞ്ഞസമയംകൊണ്ട്​ ഏറ്റവുംകൂടുതൽ ലൈക്​​ ലഭിക്കുന്ന വീഡിയോ എന്ന റെക്കോർഡ്​ ടീസർ സ്വന്തമാക്കിയിട്ടുണ്ട്​. 4.5​ മില്യൺ ലൈക്കുകളാണ്​ ടീസറിന്​ 24മണിക്കൂർകൊണ്ട്​ ലഭിച്ചത്​.


ഏ​കദേശം 99​ മില്യൺപേർ ടീസർ കണ്ടിട്ടുണ്ട്​. ടീസറിലെ രംഗങ്ങൾവച്ചുള്ള ട്രോളുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്​. നായകനായ റോക്കി ഭായുടെ ഇൻട്രോ സീനാണ്​ ഏറ്റവും കൂടുതൽ ട്രോളപ്പെടുന്നത്​. മെഷീൻഗൺ ഉപയോഗിച്ച്​ പൊലീസ്​ ജീപ്പ്​ വെടിവച്ച്​ തകർത്തശേഷം ചുട്ടുപഴുത്ത തോക്കിൽനിന്ന്​ സിഗരറ്റ്​ കത്തിക്കുന്നതായാണ്​ റോക്കിയുടെ ഇൻട്രോ സീനിലുള്ളത്​. ഒപ്പം ആരാധകർക്ക്​ ആഘോഷിക്കാൻ വേണ്ട വമ്പൻ സീനുകളാൽ സമ്പന്നമാണ്​ കെ.ജി.എഫ്​ രണ്ട്​. വെള്ളിയാഴ്ചയാണ്​ ടീസർ പുറത്തുവിട്ടത്​.


ചിത്രത്തിലെ നായകൻ യാഷി​െൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ്​ ടീസർ റിലീസ്​ ചെയ്​തത്​. പ്രശാന്ത്​ നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന്​ സഞ്ജയ്​ ദത്തും, രവീണ ടണ്ഡണും വേഷമിടുന്നുണ്ട്​.പാൻ ഇന്ത്യ ഹിറ്റായി മാറിയ കന്നട ചിത്രമാണ്​ കെ.ജി.എഫ്​. 2018ലാണ്​ ആദ്യഭാഗം റിലുസ്​ ചെയ്​തത്​. കന്നഡയിലെ ഏറ്റവുംവലിയ പണംവാരി ചിത്രമാണ്​ കെ.ജി.എഫ്​. ആദ്യ ഭാഗം 250 കോടിയിലധികം ബോക്​സ്​ഒാഫീസ്​ കളക്ഷൻ നേടിയിയിരുന്നു.


ഹോമബിൾ ഫിലിംസി​െൻറ ബാനറിൽ വിജയ്​ കിരഗണ്ടൂർ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രമായ കെ.ജി.എഫ്​ ചാപ്​റ്റർ 2 ബാഹുബലിക്ക്​ ശേഷം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്​.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubeTeaserKGF Chapter 2KGF
Next Story