കെ.ജി.എഫ് ചാപ്റ്റർ 3ക്ക് ഇനിയും വർഷങ്ങൾ കാത്തിരിക്കണം, 2024ൽ എത്തില്ല; കാരണം... പുതിയ തീയതി പുറത്ത്
text_fieldsകന്നഡ ചലച്ചിത്ര ലോകത്തിന്റെ തലവരമാറ്റിയ ചിത്രമാണ് യഷിന്റെ കെ.ജി. എഫ്. ഭാഷാവ്യത്യാസമില്ലാതെയാണ് റോക്കി ഭായിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 2023 ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കുമെന്നും 2024 ഓടെ ചിത്രം റിലീസിനെത്തുമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ ചിത്രം വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് വിജയ് കിരഗുണ്ടൂർ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
2025 ഓടെ മാത്രമേ കെ.ജി. എഫ് ചാപ്റ്റർ 3 ആരംഭിക്കുകയുള്ളൂവെന്നാണ് നിർമാതാവ് പറയുന്നത്. 2026 ലാകും ചിത്രം തിയറ്ററിൽ എത്തുക. നിലവിൽ സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസ് ചിത്രമായ സാലാറിന്റെ ഷൂട്ടിങ് തിരക്കിലാണ്. 2023 സെപ്റ്റംബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിന് ശേഷം മാത്രമേ കെ.ജി.എഫ് ചാപ്റ്റർ 3യുടെ ജോലികളിലേക്ക് കടക്കുകയുള്ളൂ'-വിജയ് വ്യക്തമാക്കി.
2018 ലാണ് പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 1 പ്രദർശനത്തിനെത്തിയത്. ഹോബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. 80 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 250 കോടിയാണ് സ്വന്തമാക്കിയത്. 2022 ഏപ്രിൽ 14നാണ് കെ.ജി.എഫ് ചാപ്റ്റർ 2 റിലീസ് ചെയ്തത്. 100 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 12,00-12,50 കോടി നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.