Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅധീരക്ക്​ പിറന്നാൾ...

അധീരക്ക്​ പിറന്നാൾ ആശംസകളുമായി കെ.ജി.എഫ്​ ടീം; രണ്ടാം ക്യാരക്​ടർ പോസ്റ്റർ പുറത്ത്​

text_fields
bookmark_border
adheera kgf 2
cancel

നടൻ സഞ്​ജയ്​ ദത്തിന്‍റെ 62ാം പിറന്നാളാണ്​ ഇന്ന്. കുടുംബത്തോടൊപ്പമാണ്​ താരം വിശേഷ ദിവസം ചെലവിടുന്നത്​. താരത്തിന്‍റെ പിറന്നാൾ ദിവസം സ്​പെഷ്യൽ ആക്കാൻ 'കെ.ജി.എഫ്​ ചാപ്​റ്റർ -2'വിൽ സഞ്​ജയ്​ ദത്തിന്‍റെ കഥാപാത്രമായ അധീരയുടെ രണ്ടാം ക്യാരക്​ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്​ അണിയറപ്രവർത്തകർ.

പ്രശാന്ത്​ നീൽ സംവിധാനം ചെയ്യുന്ന ബ്ലോക്ക്​ബസ്റ്റർ ചിത്രമായ കെ.ജി.എഫിന്‍റെ രണ്ടാം ഭാഗം ഡിസംബറിൽ​ തിയറ്ററുകളിലെത്തുമെന്നാണ്​ പ്രതീക്ഷ.

ജൂ​ൈല 16ന്​ തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ്​ കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ മാറ്റിയത്​. പിറന്നാൾ ആശംസകൾക്ക്​ സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ സഞ്​ജയ്​ ദത്ത്​ ചിത്രത്തിന്‍റെ റിലീസ്​ തിയതി ഉടൻ പുറത്തുവിടുമെന്ന്​ പറഞ്ഞു.

നേരത്തെ നായകൻ യാഷിന്‍റെ പിറന്നാളിനോടനുബന്ധിച്ച്​ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ യൂട്യൂബിൽ 200 ദശലക്ഷം കാഴ്​ചക്കാരെ നേടിയിരുന്നു. യാഷ്​, സഞ്​ജയ്​ ദത്ത്​, രവീണ ടണ്ഡൻ, ശ്രീനിധി ഷെട്ടി, പ്രകാശ്​ രാജ്​, മാളവിക അവിനാഷ്​, അച്യുത്​ കുമാർ എന്നിവരടങ്ങിയ വൻ താരനിരയാണ്​ കെ.ജി.എഫ്​ ചാപ്​റ്റർ 2ൽ അണിനിരക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay duttkgf chapter 2Character Poster
News Summary - KGF 2 team wishes Sanjay Dutt on 62nd birthday with New character poster
Next Story