കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; 'സമസ്താലോക' രണ്ട് അവാർഡുകൾ കരസ്ഥമാക്കി
text_fieldsകൊച്ചി: 2025 ലെ മികച്ച സിനിമക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡിൽ തിളങ്ങി സമസ്താലോക. ചിത്രം രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സോദ്ദ്യേശ്യ ചിത്രം സംവിധാനം - ഷെറി ഗോവിന്ദന്‍, മികച്ച സോദ്ദ്യേശ്യ ചിത്രം നിർമാണം -ജെഷീദ ഷാജി, രജിത് രഘു എന്നീ അവാർഡുകളാണ് സിനിമ നേടിയത്.
ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ടി.പത്മനാഭന്റെ കഥകളായ സമസ്താലോക, ഐ.എഫ്.എഫ്.കെയിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചിരുന്നു. ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ:ബിജുഎന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവരാണ് ചിത്രം നിർമിച്ചത്.
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച നടനായി മോഹൻലാലും നടിമാരായി കല്ല്യാണി പ്രിയദർശനും അനശ്വര രാജനും തിരഞ്ഞെടുക്കപ്പെട്ടു. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്‌ത് എം.ആര്‍.കെ ജയറാം നിര്‍മിച്ച 'എക്കോ'യാണ് മികച്ച ചിത്രം. ലോകയുടെ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന്‍. തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. കല്യാണി പ്രിയദര്‍ശന്‍ (ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന്‍ (ചിത്രം രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 60 ചിത്രങ്ങളാണ് ഇത്തവണ അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ചലച്ചിത്ര രത്നം പുരസ്‌കാരം മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിനു നൽകും. തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദര്‍ശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. നടനും നിമാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിർമാതാവ് കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

