അതിതീവ്രമഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി
text_fieldsതിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 3 ന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് ഇത്തവണത്തെ മികച്ച നടന്മാർ. ആര്‍ക്കറിയാം എന്ന ചിത്രമാണ് ബിജു മേനോനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങൾക്കാണ് ജോജുവിന് അവാർഡ് ലഭിച്ചത്.
രേവതിയാണ് മികച്ച നടി. ഭൂതകാലത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ദിലീഷ് പോത്തനാണ് ( ജോജി) മികച്ച സംവിധായകൻ.
ഉണ്ണിമായ പ്രസാദാണ് മികച്ച സ്വഭാവനടി. അവലംബിത തിരക്കഥ -ശ്യാം പുഷ്കരന്‍, പശ്ചാത്തല സംഗീതം -ജസ്റ്റിന്‍ വര്‍ഗീസ് . സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ എന്നിവരായിരുന്നു ഗായികയും ഗായകനും.
മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

