Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൗകര്യങ്ങൾ...

സൗകര്യങ്ങൾ ഒരുക്കിയില്ല; 'ആക്ഷൻ' ഒ.ടി.ടിക്കെതിരെ നിയമനടപടിക്ക്​​ സംവിധായകൻ മനോജ്​ കാന

text_fields
bookmark_border
manoj kana
cancel
camera_alt

സംവിധായകൻ മനോജ്​ കാന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

കൊച്ചി: ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ 'കെഞ്ചിര' എന്ന സിനിമ സെപ്​റ്റംബർ ഏഴു മുതൽ 'നീ സ്ട്രീം' ഒ.ടി.ടിയിലൂടെ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ മനോജ് കാന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച ജനകീയ സിനിമയുടെ രചനയും മനോജ് കാനയാണ് നിർവഹിച്ചിരിക്കുന്നത്​. വയനാട്ടിലെ പണിയ ഗോത്രസമൂഹത്തി​െൻറ കഥ ആദിവാസി കലാകാരന്മാർ അഭിനയിച്ച് പണിയഭാഷയിൽ തന്നെ, ചിത്രീകരിച്ച സിനിമ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. വയനാടൻ കാടും കബനീനദിയും ആദിവാസി ജീവിതവും സാംസ്കാരിക സ്ഥലികളും സിനിമയിലുണ്ട്​.

2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'കെഞ്ചിര' മികച്ച ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്​കാരവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമ, മികച്ച ക്യാമറാമാൻ (പ്രതാപ് പി. നായര്‍), വസ്ത്രാലങ്കാരം (അശോകന്‍ ആലപ്പുഴ) എന്നിവ 'കെഞ്ചിര' കരസ്​ഥമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ്​ 17 മുതൽ 'ആക്ഷൻ' ഒ.ടി.ടിയുടെ ഉദ്‌ഘാടന ചിത്രമായി 'കെഞ്ചിര'യുടെ പ്രദർശനം ആരംഭിച്ചെങ്കിലും സാങ്കേതിക പരിമിതി മൂലം ഉദ്ദേശിച്ച നിലയിൽ പ്രദർശനം സാധ്യമായില്ല. അതിനാൽ പ്രദർശനം നിർത്തിവെച്ചിരുന്നു.

ആൻഡ്രോയിഡ്​ പ്ലാറ്റ്​ഫോമിൽ മാത്രം ചിത്രം കൊണ്ടുവന്ന 'ആക്ഷൻ' ഒ.ടി.ടിയുമായി കരാർ റദ്ദാക്കിയെന്നും അവർക്കെതിരെ കേസ്​ നൽകുമെന്നും മനോജ്​ കാന പറഞ്ഞു. വൻകിട സിനിമകൾക്ക്​ മാത്രം പ്രദർശന അനുമതി നൽകുന്ന തീയറ്റർ സംവിധാനം പോലെ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളും മാറുകയാണ്​. താരമൂല്യം ഇല്ലാത്ത സിനിമകൾക്ക്​ ആമസോൺ പോലുള്ള വൻകിട പ്ലാറ്റ്​ഫോമുകളിൽ ഇടം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'കെഞ്ചിര' ആദിവാസി ജനതയുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്ന റിയലിസ്​റ്റിക് സിനിമയാണ്. സിനിമയെ രാഷ്​ട്രീയമായി സമീപിക്കുന്ന നേര് ഫിലിംസിനെ സംബന്ധിച്ച് ഈ ചലച്ചിത്രം പോരാട്ടവും വ്യവസ്ഥയോടുള്ള കലഹവുമാണെന്നും അദ്ദേഹം പറഞ്ഞു. നേര് സാംസ്‌കാരിക വേദി പ്രസിഡൻറ്​ പ്രിയേഷ് കുമാറും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj kanakenjira
News Summary - Kenjira movie to release in Neestream OTT
Next Story