കീർത്തി സുരേഷിന്‍റെ ഡാർക്ക് കോമഡി 'റിവോൾവർ റീത്ത' ഒ.ടി.ടിയിലേക്ക്
text_fieldsനവീന സരസ്വതി ശപഥത്തിന് (2013) ശേഷം ചന്ദ്രു സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ചിത്രം 'റിവോൾവർ റീത്ത' ഒ.ടി.ടിയിലേക്ക്. കീർത്തി സുരേഷിനൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിങ്സ്‌ലി, മൈം ഗോപി, സെൻട്രായൻ, സ്റ്റണ്ട് മാസ്റ്റർ സൂപ്പർ സുബ്ബരായൻ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിനേഷ് കൃഷ്ണൻ ബി ഛായാഗ്രഹണവും, പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനോദ് രാജ്കുമാർ പ്രൊഡക്ഷൻ ഡിസൈനറായും ഐശ്വര്യ സുരേഷ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിരിക്കുന്നു. ചിത്രം 2025 ഡിസംബർ 26 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.
സാധാരണക്കാരിയായ ഒരു പെൺകുട്ടി അപ്രതീക്ഷിതമായി ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെടേണ്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. കീർത്തി സുരേഷ് വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. സൂപ്പർസ്റ്റാർ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, മാനാട് എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യചിത്രം കൂടിയാണ് റിവോൾവർ റീത്ത. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡനാണ്.
സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി ഏകദേശം 1 മുതൽ 1.5 കോടി രൂപ വരെയാണ് നേടിയത്.റിപ്പോർട്ടുകൾ പ്രകാരം, സിനിമയുടെ ആകെ കലക്ഷൻ 8 - 10 കോടി രൂപക്ക് അടുത്താണ്. ഒരു മിഡ്-ബജറ്റ് സിനിമ എന്ന നിലയിൽ ഇത് മോശമല്ലാത്ത പ്രകടനമാണെങ്കിലും വലിയ ഹിറ്റായി മാറാൻ ചിത്രത്തിന് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

