Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർപ്പൻ ഓഫ് റോഡർ റൈഡുമായി നടി കീർത്തി സുരേഷ്

text_fields
bookmark_border
തകർപ്പൻ ഓഫ് റോഡർ റൈഡുമായി നടി കീർത്തി സുരേഷ്
cancel

ചെന്നൈ: മലയാള സിനിമയിൽ വാഹന പ്രേമികളായ നിരവധി താരങ്ങളുണ്ട്. പല താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയിൽ പ്രശസ്തവുമാണ്. ഓഫ് റോഡിലടക്കമുള്ള താരങ്ങളുടെ റൈഡ് വാർത്ത എന്നും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ കീർത്തി സുരേഷിന്‍റെ ഓഫ് റോഡ് ഡ്രൈവിങ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.


മഹീന്ദ്ര ഥാറിലായിരുന്നു കീർത്തി സുരേഷിന്റെ സാഹസം. കീർത്തി സുരേഷ് തന്നെയാണ് ഓഫ് റോഡ് റൈഡിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. 'ഓഫ് റൈഡ് ഇൻ ചെന്നൈ' എന്നാണ് കീർത്തി വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

കീർത്തി സുരേഷിന്‍റെ ഡ്രൈവിംഗ് സ്കില്ലിനെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പുകഴ്ത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് കീർത്തി സുരേഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keerthy Suresh Off-road Ride
Next Story