കീര്‍ത്തി സുരേഷ് ചിത്രം 'മിസ് ഇന്ത്യ' നെറ്റ്ഫ്ലെക്സില്‍ റിലീസിന്
text_fieldsമഹാനടി, പെൻഗ്വിൻ എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിൽ ജനപ്രീതി നേടിയ കീര്‍ത്തി സുരേഷിന്‍റെ പുതിയ ചിത്രം 'മിസ് ഇന്ത്യ' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസിന് ഒരുങ്ങുന്നു. നവംബര്‍ നാലിന് നെറ്റ് ഫ്ലെക്സിലാണ് മിസ് ഇന്ത്യ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത പെൻഗ്വിൻ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വൻ തിരിച്ചടികൾക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭകയെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ തേയിലയുടെ രുചി വിദേശികള്‍ക്ക് മുമ്പിൽ പരിചയപ്പെടുത്തുകയാണ് സംയുക്ത എന്ന സംരംഭക. വിജയ വഴികളിൽ സംയുക്ത നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

