‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു
text_fieldsഇളയ ദളപതി വിജയ് യുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ വീണ്ടും റിലീസിന്. ഫെബ്രുവരി 10ന് തിയറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലാണ് എത്തുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്.
അസിനും മിത്ര കുരിയനുമാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോഡികളായെത്തിയ ‘ബോഡിഗാർഡ്’ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘ബോഡിഗാർഡ്’ മലയാളം ജോണി സാഗരികയും തമിഴ് പതിപ്പായ ‘കാവലൻ’ സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ ‘സാൻഹ ആർട്സ് റിലീസ്’ഉം തിരുവനന്തപുരത്ത് ‘എസ്.എം.കെ റിലീസ്’ ഉം ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം: പി. ശിവപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

