Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രകൃതിയുടെ...

പ്രകൃതിയുടെ ചായക്കൂട്ടിൽ മൂലശ്ശേരി; സിനിമക്കാരുടെ ഇഷ്​ട​ ലൊക്കേഷൻ

text_fields
bookmark_border
Kavalam Moolaseri
cancel
camera_alt

കാ​വാ​ല​ത്തെ മൂ​ല​ശ്ശേ​രി​ക്ക​ട​വ്

കു​ട്ട​നാ​ട്: കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും പ്രൗ​ഢി​യി​ൽ ഇ​ടി​വി​ല്ലാ​ത്ത ചി​ല​യിടങ്ങൾ എ​ല്ലാ നാ​ട്ടി​ലു​മു​ണ്ടാ​കും. അ​ത്ത​ര​മൊ​രു നാ​ടാ​ണ് കു​ട്ട​നാ​ട്ടി​ലെ കാ​വാ​ലം മൂ​ല​ശ്ശേ​രി. സി​നി​മ​ക്കാ​രു​ടെ ഇ​ഷ്​​ട ലൊ​ക്കേ​ഷ​നാ​ണ് അ​ന്നും ഇ​ന്നും മൂ​ല​ശ്ശേ​രി. കു​ട്ട​നാ​ട് കാ​വാ​ല​ത്തെ പു​രാ​ത​ന​മാ​യ ഈ ​സി​റ്റി ക​ച്ച​വ​ട ത​ന്ത്ര​ങ്ങ​ളു​ടെ ഈ​റ്റി​ല്ലം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഒ​രു ന​ഗ​ര-​ഗ്രാ​മ പ​ശ്ചാ​ത്ത​ല​ത്തി​െൻറ അ​ട​യാ​ള​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഷൂ​ട്ടി​ങ്​ സെ​റ്റി​ടാ​തെ ത​ന്നെ ഇ​വി​ടം സി​നി​മ​ക​ളി​ൽ ഇ​ടം നേ​ടി.

ആ​യി​ര​പ്പ​റ, ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്, വെ​നീ​സി​ലെ വ്യാ​പാ​രി, ആ​മേ​ൻ, പു​ള്ളി​പ്പു​ലി​യും ആ​ട്ടി​ൻ കു​ട്ടി​യും, ചൂ​ള, കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്​ തു​ട​ങ്ങി അ​റി​യ​പ്പെ​ടു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ മൂ​ല​ശ്ശേ​രി വ​ഴി​ഓ​ടി. നി​ര​വ​ധി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടി​ങ്ങും ഇ​വി​ടെ ന​ട​ന്നു. വെ​ള്ള​വും ക​ര​യും ക​ട​ക​ളും ചേ​രു​ന്ന പ്ര​ദേ​ശ​മെ​ന്ന​താ​ണ് മൂ​ല​ശ്ശേ​രി​യു​ടെ പ്ര​ത്യേ​ക​ത.

കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, ആ​ല​പ്പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴു​കു​ന്ന വി​വി​ധ ആ​റു​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​ണി​ത്. മൂ​ല​ശ്ശേ​രി ബോ​ട്ട്​​ജെ​ട്ടി​യും പാ​ല​ങ്ങ​ളും പി​ള്ളേ​ച്ച​െൻറ ചാ​യ​ക്ക​ട​യും പ​ഴ​ക്കം ചെ​ന്ന ര​ണ്ടു നി​ല കെ​ട്ടി​ട​വു​മൊ​ക്കെ​യാ​ണ് മൂ​ല​ശ്ശേ​രി​യി​ലേ​ക്ക് സി​നി​മ​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. പ​മ്പ​യാ​റി​െൻറ കൈ​വ​ഴി തീ​ര​ത്തെ മൂ​ല​ശ്ശേ​രി​യി​ൽ 40വ​ർ​ഷം മു​മ്പ്​ ജീ​വി​ച്ചു​വ​രു​ന്ന​വ​ർ​ക്കും ഈ ​നാ​ടി​െൻറ വ​സ​ന്ത​ത്തെ​ക്കു​റി​ച്ച്​ പ​റ​യാ​ൻ ഏ​െ​റ​യു​ണ്ട്. മൂ​ല​ശ്ശേ​രി ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു. ബോ​ട്ട് മാ​ർ​ഗം കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ പ​ല​പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ന്നു​പോ​യി​രു​ന്ന സ്ഥ​ലം. വ​ലി​യ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, റേ​ഷ​ൻ ക​ട, വി​ല്ലേ​ജ് ഓ​ഫി​സ്, കൃ​ഷി ഓ​ഫി​സ്, ക​ള്ളു​ഷാ​പ്, നെ​ല്ലു​കു​ത്ത് മി​ല്ല്, കു​ട്ട​നാ​ട്ടി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ. ദൃ​ശ്യ സി​നി​മ തി​യ​റ്റ​ർ, വ​ലി​യ ബേ​ക്ക​റി​ക​ൾ അ​ങ്ങ​നെ പ്രൗ​ഢി​യോ​ടെ ത​ല​യു​യ​ർ​ത്തി നി​ന്ന നാ​ട്. കാ​വാ​ല​ത്തെ ഈ ​പു​രാ​ത​ന സി​റ്റി ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നും വ​ലി​യ നാ​ശ​ങ്ങ​ൾ ഇ​ല്ലാ​തെ പി​ടി​ച്ചു​നി​ന്നു. പ​ഴ​യ പ്ര​താ​പം മൂ​ല​േ​ശ്ശ​രി​ക്ക് ഇ​പ്പോ​ൾ ഇ​ല്ലെ​ങ്കി​ലും നി​ര​വ​ധി മ​ല​യാ​ള അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടി​ങ്ങു​ക​ൾ​ക്കാ​യി ഇ​പ്പോ​ഴും സി​നി​മ​ക്കാ​ർ നി​ശ്ച​യി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മാ​ണ് മൂ​ല​ശ്ശേ​രി.

'പ്രൗ​ഢി​യി​ൽ തി​ള​ങ്ങു​ന്ന ഗ്രാ​മം'

കാ​വാ​ല​ത്തെ ഒ​രു കു​ടും​ബ​വീ​ടാ​ണ് മൂ​ല​ശ്ശേ​രി. സി​നി​മ​ക​ളി​ൽ പ്ര​ദേ​ശം തു​ട​ർ​ച്ച​യാ​യി വ​ന്ന​തോ​ടെ മൂ​ല​ശ്ശേ​രി കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന സ്ഥ​ല​മാ​യി മാ​റി. പ​ഴ​യ പ്രൗ​ഢി വി​ക​സ​ന​മെ​ത്തി​യ​പ്പോ​ൾ മൂ​ല​ശ്ശേ​രി​ക്ക് ന​ഷ്​​ട​പ്പെ​ട്ടു. കാ​യ​ൽ മു​രി​ക്ക​െൻറ പു​ര​യി​ട​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മൂ​ല​ശ്ശേ​രി​ക്ക് ആ ​ച​രി​ത്ര​വു​മു​ണ്ട്. വി​ക​സ​ന വെ​ട്ട​മെ​ത്തി​യ​പ്പോ​ൾ ഉ​ൾ​പ്ര​ദേ​ശ​ത്ത് റോ​ഡു​ക​ളാ​യി. ആ ​റോ​ഡി​ലൂ​ടെ ഇ​വി​ടു​ത്തെ ക​ച്ച​വ​ട​ക്കാ​ർ ക​ട​ക​ൾ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി. പ്ര​കൃ​തി ന​ൽ​കി​യ ചാ​യ​ക്കൂ​ട്ടാ​ണ് മൂ​ല​ശ്ശേ​രി​യു​ടെ ഇ​ന്ന​ത്തെ ക​രു​ത്ത്. മൂ​ല​ശ്ശേ​രി​യു​ടെ പാ​ര​മ്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടം പൈ​തൃ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie locationKavalam Moolaseri
News Summary - Kavalam Moolaseri in Kuttanad is a favorite location of filmmakers in Kuttanad is a favorite location of filmmakers
Next Story