Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിപ്പിക്കാൻ 'കട്ടപ്പാടത്തെ മാന്ത്രികൻ' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

text_fields
bookmark_border
Kattapadathe  Manthrikan  Movie First Look Poster out
cancel

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികന്‍റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും ഒരുക്കി ശ്രദ്ധേയനായഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കടപ്പാടത്തെ മാന്ത്രികൻ". അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.

ശിവജി ഗുരുവായൂർ,നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ,ഫാറൂഖ് മലപ്പുറം,തേജസ്സ്,നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.പാലക്കാടും വയനാടും കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ കട്ടപ്പാടത്തെ മാന്ത്രികനിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും അണിനിരക്കുന്നുണ്ട്.ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. ചിത്രം ആഗസ്റ്റ് 23 ന് തിയറ്ററുകളിലെത്തും.

സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി . വി.പി.ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ .വിതരണം മൂവി മാർക്ക്.പി ആർ ഓ എം കെ ഷെജിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kattapadathe Manthrikan Movie First Look Poster out
Next Story