ആക്ഷൻ ഹീറോ പെപ്പെ; ദൃശ്യവിസ്മയം തീർത്ത് കാട്ടാളൻ ടീസർ
text_fieldsകാടിനോടും കാട്ടുമൃഗങ്ങളോടും സന്ധിയില്ലാതെ യുദ്ധം ചെയ്യുന്ന യുവാവിന്‍റെ സാഹസികമായ നിരവധി മുഹൂർത്തങ്ങളിലൂടെ കാട്ടാളൻ ടീസർ എത്തി. മാർക്കോ എന്ന ഒരൊറ്റച്ചിത്രം കൊണ്ടുതന്നെ ശ്രദ്ധേയമായ ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വനിത-വിനീത തിയറ്ററിൽ സംഘടിപ്പിച്ച ചടങ്ങിലൂടെയായിരുന്നു ടീസർ പ്രകാശനം. ടീസർ പ്രകാശനത്തിനു മുമ്പേ പ്രദർശിപ്പിച്ച ലൊക്കേഷൻ കാഴ്ചകൾ തന്നെ ചിത്രത്തിന്‍റെ കൗതുകം വർധിപ്പിക്കുന്നതായിരുന്നു. ടീസറിനെ നീണ്ട കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മിന്നൽപ്പിണറുകൾക്ക് സമാനമായ ഷോട്ടുകളാൽ സമ്പന്നമായ ഒരു ദൃശ്യവിസ്മയം തന്നെയാണ് ടീസർ. ചിത്രത്തിന്‍റെ മൊത്തം ജോണർ തന്നെ വ്യക്തമാക്കിത്തരുന്നുണ്ട് ടീസർ.
ആന്‍റണി വർഗീസ് പെപ്പെയുടെ ആക്ഷൻ രംഗങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. പെപ്പെ ആക്ഷൻ ഹീറോയെന്ന് അടിവരയിട്ടു വെക്കുന്നതാണ് ഇതിലെ അതിസാഹസിക രംഗങ്ങൾ. കാട്ടാനയോടുള്ള പെപ്പെയുടെ അങ്കം ചിത്രത്തിന്‍റെ ഹൈലൈറ്റുകളിലൊന്നാണ്. ടീസറിൽ ഇതിന് ഏറെ പ്രാധാന്യം നൽകിയിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിൽ, നിമിഷ നേരം കൊണ്ടുതന്നെ വലിയ പ്രതികരണങ്ങാളാണ് ടീസറിനു ലഭിച്ചിരിക്കുന്നത്.
ഉയർന്ന സാങ്കേതിക മികവും, മികച്ച സാങ്കേതികവിദഗ്ധരുടെ സാന്നിദ്ധ്യവും ചിത്രത്തിന്‍റെ ആകർഷണീയത ഏറെ വർധിപ്പിക്കുന്നു. ലോകത്തിലെ ഏതു ഭാഷക്കാർക്കും ഏതു രാജ്യക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള യൂനിവേഴ്സൽ സബ്ജക്റ്റാണ് ചിത്രത്തിന്‍റേത്. അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിങ്, ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, റാപ്പർജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി തുടങ്ങിയവവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അജനീഷ് ലോകനാഥനാണ് സംഗീത സംവിധായകൻ. സംഭാഷണം - ഉണ്ണി. ആർ. ഛായാഗ്രഹണം - രണ ദേവ്. ഗാനങ്ങൾ - വിനായക് ശശികുമാർ. സുഹൈൽ കോയ. എഡിറ്റിങ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

