Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്മുടെ സന്തോഷം മറ്റുള്ളവരുടെ കൈകളിലല്ല; ജീവിതത്തിൽ പഠിച്ച വലിയ പാഠത്തെ കുറിച്ച് കത്രീന കൈഫ്

text_fields
bookmark_border
മറ്റുള്ളവരുടെ പ്രതികരണങ്ങളിലധിഷ്ഠിതമല്ല നമ്മുടെ സന്തോഷം
Katrina Kaif  says  Our Happiness Not Depend On Others Happiness
cancel

ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠത്തെ കുറിച്ച് നടി കത്രീന കൈഫ്. നമ്മുടെ സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കരുതെന്നും നമ്മുടെ സന്തേഷം നമ്മളുടെ മാത്രം കൈകളിലാണെന്നും കത്രീന പറഞ്ഞു. ടെലിവിഷൻ ഷോയായ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്.

'നമ്മുടെ സന്തോഷത്തിനായി ജീവിതത്തിൽ മറ്റുള്ളവരെ ആശ്രയിക്കരുത്. കാരണം നമ്മുടെ സന്തോഷം അവരുടെ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നില്ല. അവർ സന്തോഷിപ്പിക്കാം സന്തോഷിപ്പിക്കാതിരിക്കാം. എന്നാൽ നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ വരേണ്ടതാണ്' -കത്രീന പറഞ്ഞു.

ഉയർച്ച താഴ്ചകളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. നല്ല ദിവസങ്ങളെ പോലെ തന്നെ മോശം ദിവസങ്ങളും ഉണ്ടാകും. എല്ലായിപ്പോഴും നല്ലത് മാത്രം തിരഞ്ഞെടുക്കാൻ കഴിയില്ല. നമുക്ക് ചുറ്റുമുള്ളവരുടെ പ്രതികരണം നോക്കാം. എന്നാൽ അവരുടെ പ്രതികരണത്തെ ആശ്രയിച്ചല്ല നമ്മുടെ സന്തോഷം.

ജീവിതത്തിൽ ചിലപ്പോൾ നിങ്ങൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. എന്നാൽ എപ്പോഴും സ്വന്തം കാലിൽ എഴുന്നേൽക്കാൻ ശ്രമിക്കണം. പലപ്പോഴും എന്നെ പിടിച്ചു നിർത്താൻ എനിക്ക് തന്നെ സാധിക്കാത്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെക്കെ ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും -കത്രീന കൈഫ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Katrina Kaif says Our Happiness Not Depend On Others Happiness
Next Story