വിക്കി കൗശലുമായുള്ള വിവാഹം സ്വകാര്യമാക്കിയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് കത്രീന കൈഫ്
text_fieldsവിവാഹ സ്വകാര്യമാക്കിയതിന്റെ കാരണം പറഞ്ഞ് നടി കത്രീന കൈഫ്. ഫിലിം ഫെയർ പുരസ്കാരദാന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്.
'കോവിഡിനെ തുടർന്നാണ് വിവാഹം വളരെ സ്വകാര്യമാക്കിയത്. എന്നേയും കുടുംബത്തേയും കോവിഡ് വ്യക്തിപരമായി ബാധിച്ചത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അത് ഗൗരവകരമായി എടുക്കേണ്ട കാര്യമായിരുന്നു- കത്രീന കൈഫ് വ്യക്തമാക്കി.
ഈ വർഷം വളരെ മികച്ചതായിരിക്കുമെന്നാണ് വിചാരിക്കുന്നത്. പക്ഷെ ഞങ്ങൾ വളരെ ജാഗ്രത പുലർത്തിയിരുന്നു. എന്നാലും വിവാഹം വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരാണെന്നാണ് ഞാൻ കരുതുന്നത്- നടി കൂട്ടിച്ചേർത്തു.
2021 ഡിസംബർ 9 ന് ആയിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം . രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന് വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ക്ഷണിച്ചത്. വളരെ സ്വകാര്യമായി നടന്ന താരവിവാഹത്തിന് മാധ്യമങ്ങൾക്കും വിലക്കുണ്ടായിരുന്നു.

