Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയെ കുറിച്ചോർത്ത് അഭിമാനം; ജനങ്ങൾക്കിടയിൽ താരമായി നടി കത്രീന കൈഫിന്റെ അമ്മ

text_fields
bookmark_border
കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന കത്രീനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
Katrina Kaif is proud of her mom’s amazing work as she inaugurates classrooms
cancel

അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ച് കത്രീന കൈഫ്. സോഷ്യൽ മീഡിയയിലൂടെയാണ് നടി വാചാലയായത്. അമ്മ സൂസെയ്നിനോടൊപ്പം തമിഴ്നാട്ടിലെ മൗണ്ടെയ്ൻ വ്യൂ സ്കൂൾ നടി സന്ദർശിച്ചിരുന്നു. സ്കൂളിലെ പുതിയ ക്ലാസ് റൂം നടിയായിരുന്നു ഉദ്ഘ്ടാനം ചെയ്തത്. ഇതിന്റെ ചിത്രത്തിനോടൊപ്പമാണ് താരം അമ്മയെ കുറിച്ച് വാചാലയായത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച് സ്കൂളാണിത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ൻ വളരെക്കാലമായി ഈ സ്കൂളിന്റെ ഭാഗമാണ്. കൂടാതെ അവിടെയും പഠിപ്പിക്കുന്നുമുണ്ട്. കത്രീനയുടെ അമ്മയെ വാനോളം പുകഴ്ത്തി ആരാധകരും എത്തിയിട്ടുണ്ട്. ഏറ്റവും നല്ലതും മികച്ചതുമായ കാര്യമാണ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ മകളെക്കാളും അമ്മ ആരാധകർക്കിടയിൽ താരമായിരിക്കുകയാണ്.

കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന കത്രീനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'അറബികുത്ത്' എന്ന ഗാനത്തിനാണ് കുട്ടികൾക്കൊപ്പം കത്രീന നൃത്തം ചെയ്തത്. ഈ വീഡിയോക്ക് മികച്ച കമന്റുകളാണ് ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katrina Kaif is proud of her mom’s amazing work as she inaugurates classrooms
Next Story