നടൻ ധനുഷിന്‍റെ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ അന്തരിച്ചു
text_fieldsതമിഴ് താരം ധനുഷിന്‍റെ യഥാർഥ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ(70) അന്തരിച്ചു. മധുരെ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയില്‍ ആയിരുന്നു . മീനാക്ഷിയാണ് ഭാര്യ.
മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി സ്വദേശികളാണ് കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നായിരുന്നു ഇവർ ഉന്നയിച്ചത്. തുടര്‍ന്ന് കതിരേശനും മീനാക്ഷിയും നടത്തിയ നിയമ പോരാട്ടങ്ങൾ വലിയ വാർത്തയായിരുന്നു.
കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷെന്നും കതിരേശനും ഭാര്യയും അന്ന് പറഞ്ഞത്. കൂടാതെ ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് തള്ളിയിരുന്നു. പിന്നീട് വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയതെന്ന് ആരോപിച്ച് ഇവർ മധുരൈ ഹൈകോടതിയിൽ ഹരജി നൽകി. ധനുഷിന് അനുകൂലമായിട്ടായിരുന്നു വിധി വന്നത്. എന്നാൽ തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേൽകോടതിയെ സമീപിക്കുമെന്നും അന്ന് കതിരേശനും മീനാക്ഷിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

