Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേറിട്ട കഥാപാത്രവുമായി മുകേഷ്'കാഥികൻ' പോസ്റ്റർ പുറത്ത്

text_fields
bookmark_border
Kathikan Movie Mukesh character Poster Out
cancel

മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഥികൻ. ചിത്രത്തിലെ മുകേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു.

എഡിറ്റർ-വിപിൻ വിശ്വകർമ്മ,പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം,ആർട്ട്-മജീഷ് ചേർത്തല,മേക്കപ്പ്- ലിബിൻ മോഹനൻ,കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാർ,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്,സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ-എസ്കെഡി ഫാക്‌ടറി. ഡിസംബർ ഒന്നിന് "കാഥികൻ " പ്രദർശനത്തിനെത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kathikan Movie Mukesh character Poster Out
Next Story