Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാജി പാപ്പനിൽ നിന്നും...

ഷാജി പാപ്പനിൽ നിന്നും കത്തനാരിലേക്ക് വമ്പൻ മേക്കോവറിൽ ജയസൂര്യ, നായികയായി അനുഷ്ക ഷെട്ടി; ആരാധകരെ ഞെട്ടിച്ച് കത്തനാർ ട്രെയിലർ

text_fields
bookmark_border
ഷാജി പാപ്പനിൽ നിന്നും കത്തനാരിലേക്ക് വമ്പൻ മേക്കോവറിൽ ജയസൂര്യ, നായികയായി അനുഷ്ക ഷെട്ടി; ആരാധകരെ ഞെട്ടിച്ച് കത്തനാർ ട്രെയിലർ
cancel
camera_alt

കത്തനാർ സിനിമയിൽ അനുഷ്ക ഷെട്ടിയും ജയസൂര്യയും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കത്തനാരുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനകംതന്നെ വലിയ ആരാധക പിന്തുണയുണ്ട്.

മനുഷ്യശക്തിക്ക് അതീതമായ ചില അനുഭവങ്ങളാണ് സിനിമയിലൂടെ ആവിഷ്കരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അദൃശ്യമായ അമാനുഷിക ശക്തിയേയും അതിന്‍റെ പിന്നിലെ അത്ഭുങ്ങളും പ്രേഷകരുടെ മുന്നിൽ എത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ആയതിനാൽ തന്നെ റോജിൻ തോമസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രം അത്രതന്നെ പ്രതീക്ഷ നൽകുന്നതാണ്.

ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥയാണ് കടമറ്റത്തു കത്തനാറിന്‍റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാരുടെ കഥ. മഹാമാന്ത്രികനെന്നു വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ആ കഥാപാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിൻബലം.

ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിലാണ് ഗോകുലം മൂവീസ് ഈ ചിത്രത്തിന് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്. കത്തനാർ ദി വൈൽഡ് സോഴ്സർ. എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും. അതിന്റെ മൂന്നോടിയായിട്ടാണ് ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ട്രെയിലറിനു ലഭിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായക വേഷത്തിനു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിന്‍റെ പ്രധാന വേഷങ്ങളിലുണ്ട്.

നാൽപ്പത്തി അയ്യായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ മോഡുലർ ഷൂട്ടിങ് ഫ്ളോറിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂടിങ് ഫ്ളോർ ആണിത്. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.

ആർ. രാമാനന്ദിന്‍റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - നീൽ ഡികുഞ്ഞ. എഡിറ്റിങ് -റോജിൻ തോമസ്. പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്. ആക്ഷൻ - ജഗ്ജിൻ പാർക്ക്, കലൈകിങ്സ്റ്റൺ. കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്. മേക്കപ്പ് - റോണക്സ്‌ സേവ്യർ. കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ. വി.എഫ്.ക്സ് - പോയറ്റിക്സ്. വീ.എഫ്. ക്സ് ആന്റ് വെർച്വൽ പ്രൊഡക്ഷൻ സൂഷർവൈസർ - വിഷ്ണുരാജ്. വീ.എഫ്.എക്സ്‌ പ്രൊഡ്യൂസർ - സെന്തിൽ നാഥൻ. കളറിസ്റ്റ് - ശ്രീക്ക് വാരിയർ. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്‌ - ഷാലം , ഗോപേഷ്. കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് - സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺടോളർ - സിദ്ദു പനയ്ക്കൽ. വാഴൂർ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODTrailerEntertainment NewsJayasuriya
News Summary - Kathanaar movie trailer out now
Next Story