Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രീ-ബുക്കിങിൽ വമ്പൻ...

പ്രീ-ബുക്കിങിൽ വമ്പൻ റെക്കോർഡിട്ട് കറുപ്പ്; ആദ്യ ദിനം വിറ്റത് 2 ലക്ഷത്തിലധികം ടിക്കറ്റുകൾ

text_fields
bookmark_border
പ്രീ-ബുക്കിങിൽ വമ്പൻ റെക്കോർഡിട്ട് കറുപ്പ്; ആദ്യ ദിനം വിറ്റത് 2 ലക്ഷത്തിലധികം ടിക്കറ്റുകൾ
cancel
camera_alt

സൂര്യ

ആർ. ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കറുപ്പ് മേയ് 14ന് തിയറ്ററിലേക്കെത്തുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നായ ചിത്രത്തിന്‍റെ ട്രെയിലർ പോലും മികച്ച ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഇതേ ആവേശം തന്നെയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞപ്പാളും മികച്ച ലഭിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, കറുപ്പിന്‍റെ പ്രീ-ബുക്കിങിൽ ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ആർ.ജെ ബജാലി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ഇതുവരെ തമിഴ് പതിപ്പിന് 1.91 ലക്ഷംത്തിലധികം ടിക്കറ്റുകളും തെലുങ്ക് ഡബ്ബ് പതിപ്പിന് 11,000ത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

സമൂഹത്തിലെ ചില വിഭാഗങ്ങൾ നേരിടുന്ന അനീതിക്കെതിരെ പോരാടാൻ ദൈവത്താൽ സ്വാധീനിക്കപ്പെടുന്ന ഒരു അഭിഭാഷകന്റെ കഥയാണ് കറുപ്പ് എന്ന ചിത്രം പറയുന്നത്. ചിത്രം കഴിഞ്ഞ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ചില പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ തീർപ്പാക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് തൃഷ കൃഷ്ണനാണ്. കൂടാതെ ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ആർ.ജെ ബജാലി ഒരു അതിഥി വേഷത്തിൽ എത്തും എന്ന സൂചനയുമുണ്ട്.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'സൂര്യ46' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമായിരിക്കും അടുത്തതായി പുറത്തിറങ്ങുന്ന സൂര്യ ചിത്രം. മമിത ബൈജുവും രവീണ ടണ്ടനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന.

സൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ആക്ഷൻ കോമഡി ചിത്രമായ സൂര്യ47 ന്റെ ചിത്രീകരണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നസ്രിയ നസീമാണ് നായിക. നസ്ലെിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജഗരം സ്റ്റുഡിയോസിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമിക്കുന്നത്. കൂടാതെ സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ തമിഴ് അരങ്ങേറ്റവുമാണ് ഈ ചിത്രം. ചിത്രത്തിന്‍റെ പൂജയുടേതായി പുറത്തുവന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamil FilmsuryaTrisha Krishnanentertainmentprebooking
News Summary - karuppu film huge record in pre-booking; over 2 lakh tickets sold on the first day
Next Story