സിനിമ പരാജയം; പ്രതിഫലം വാങ്ങിയ 15 കോടി തിരികെ നൽകി താരം
text_fieldsകാർത്തിക് ആര്യൻ
ബോളിവുഡിലെ യുവ താരങ്ങളിൽ പ്രമുഖനായ കാർത്തിക് ആര്യൻ നായകനായെത്തിയ ചിത്രമാണ് 'തു മേരി മേം തേരാ, മേം തേരാ തു മേരി'. വലിയ പ്രതീക്ഷയിൽ പുറത്തെത്തിയ ചിത്രം ബോക്സ് ഓഫിസിൽ പരാജയപെടുകയായിരുന്നു. അനന്യ പാണ്ഡെ ആണ് ചിത്രത്തിലെ നായിക. എന്നാൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി വേണ്ടരീതിയിൽ സിനിമയിൽ പ്രകടമായിരുന്നില്ല എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. സിനിമക്ക് അകത്തുനിന്നും പുറത്തുനിന്നും പല തരം വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. കാർത്തിക് ആര്യനും കരൺ ജോഹറും തമ്മിൽ ഭിന്നത നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ സിനിമ പരാജയമായതോടെ മറ്റൊരു വാർത്തയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സാമ്പതിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ കാർത്തിക് ആര്യൻ തന്‍റെ പ്രതിഫലത്തിൽ നിന്നും 15 കോടി തിരിയെ നൽകുകയായിരുന്നു. നിരവധി ഹിന്ദി ചിത്രങ്ങളാണ് വലിയ മുതൽ മുടക്കിലെത്തി പകുതിപോലും കലക്ഷൻ നേടാനാകാതെ തിയറ്റർ വിടുന്നത്. അത്തരമൊരു സാഹചര്യം നിലനിൽക്കെ താരത്തിന്‍റെ പ്രവൃത്തി അഭിനന്ദനാർഹമാമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
സിനിമയുടെ വിജയം എല്ലാവരും ഒരുപോലെ പങ്കിടുന്ന പോലെ പരാജയത്തിന്‍റെ ഭാഗമാകാൻ ആരും താൽപര്യപെടാറില്ല. എന്നാൽ കാർത്തിക്കിന്‍റെ ഈ തീരുമാനം കാലഘട്ടത്തിനാവശ്യമാണെന്നും, അഭിനേതാക്കൾ അതു മനസ്സിലാക്കണമെന്നും ട്രേഡ് സർക്കിളുകൾ അഭിപ്രായപ്പെട്ടു. ഒരു നായകനേക്കാൾ ടീമിൽ ഒരാളായാണ് അദ്ദേഹം സിനിമയുടെ ഭാഗമാകുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തിൽ ഹിറ്റുകൾ മാത്രമല്ല പരാജയങ്ങളും ഉണ്ടാകുന്നുണ്ട്. കാർത്തിക് ഒരു സിനിമക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമല്ല. 'ഷെഹ്സാദ' പരാജയപ്പെട്ടതിനുശേഷം, നിർമാതാക്കളുടെ മേലുള്ള സമ്മർദം കുറക്കാൻ അദ്ദേഹം തന്റെ ഫീസിന്റെ ഒരു ശതമാനം ഒഴിവാക്കിയിരുന്നു. കാർത്തിക്കിന്റെ തലമുറയിലെ ചുരുക്കം ചില നടന്മാർ മാത്രമേ അങ്ങനെ ചെയ്യാൻ ധൈര്യപ്പെടുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി താരത്തെ പ്രമുഖർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

