Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗണേശ പന്തലിൽ ആരാധകരോടൊപ്പം കാർത്തിക് ആര്യൻ, നടൻ ഇത്രയും സിമ്പിളാണോ...

text_fields
bookmark_border
ഭൂൽ ഭൂലയ്യ 2 ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം
Karthik Aryan visited Lalbagcha Raja on Ganesh Chaturthi Day
cancel

വിനായക ചതുർഥിദിനത്തിൽ മുംബൈയിലെ പ്രസിദ്ധമായ ലാൽ ബാഗ്ച രാജ സന്ദർശിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. കുടുംബാംഗങ്ങളോടൊപ്പമാണ് നടൻ എത്തിയത്. ആരാധകർക്കൊപ്പം സെൽഫി എടുത്തതിന് ശേഷമാണ് അവിടെ നിന്ന് പോയത്.

ഗണേശ പന്തലിൽ എത്തിയ നടനെ കാണാൻ നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു. ആരാധകരെ അഭിവാദ്യം ചെയ്യാനും അവരോടെപ്പം ചിത്രമെടുക്കാനും നടൻ ഒരു മടിയും കാണിച്ചില്ല . വളരെ സിമ്പിൾ ലുക്കിലാണ് കാർത്തിക് ആര്യൻ എത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭൂൽ ഭൂലയ്യ 2 ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. 2022 മെയ് 20ന് റിലീസ് ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഫാസിൽ ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണിത്. പ്രിയദർശനൻ ഒരുക്കിയ ഭുലയ്യയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് അനീസ്കാ ബസ്മിയാണ്. കിയാര അഡ്വാനി, തബു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karthik Aryan visited Lalbagcha Raja on Ganesh Chaturthi Day
Next Story