Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാർത്തിക്​ നരേൻ ചിത്രം നരകാസുരൻ ഒടിടി റിലീസെന്ന്​ സൂചന; സസ്​പെൻസ്​ ത്രില്ലറിൽ ഇന്ദ്രജിത്തും അരവിന്ദ്​ സ്വാമിയും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാർത്തിക്​ നരേൻ ചിത്രം...

കാർത്തിക്​ നരേൻ ചിത്രം നരകാസുരൻ ഒടിടി റിലീസെന്ന്​ സൂചന; സസ്​പെൻസ്​ ത്രില്ലറിൽ ഇന്ദ്രജിത്തും അരവിന്ദ്​ സ്വാമിയും

text_fields
bookmark_border

നടൻ ഇന്ദ്രജിത്ത്​ സുകുമാരനും അരവിന്ദ്​ സ്വാമിയും സുദീപ്​ കിഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്​ നരകാസുരൻ. തെന്നിന്ത്യയിലെ മൂന്ന് ഉജ്ജ്വല നടൻമാരുടെ സിനിമ എന്നതിലുപരി യുവ സംവിധായകൻ ​കാർത്തിക്​ നരേൻ ധ്രുവങ്ങൾ പതിനാറ്​ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്നതിലൂടെയായിരുന്നു നരകാസുരൻ ശ്രദ്ധനേടിയത്​. ശ്രിയ ശരണാണ്​ നായിക കഥാപാത്രമാകുന്നത്​. ചിത്രത്തി​െൻറ ട്രെയിലറും ടീസറുകളും ഇറങ്ങിയിട്ട്​ രണ്ട്​ വർഷം കഴിഞ്ഞെങ്കിലും നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി തടസ്സങ്ങളെ തുടർന്ന്​ റിലീസ്​ നീണ്ടുപോവുകയായിരുന്നു.

എന്നാൽ ചിത്രം വൈകാതെ തന്നെ ഒടിടി റിലീസായി എത്താൻ പോവുകയാണെന്നാണ്​ റിപ്പോട്ട്​. നരകാസുര​െൻറയും അരുൺ പ്രഭു സംവിധാനം ചെയ്​ത വാഴിയുടേയും സട്രീമിങ്​ റേറ്റ്​സ്​ സോണി ലിവ്​ സ്വന്തമാക്കിയതായാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സംവിധായകന്‍ ഗൗതം മേനോ​െൻറ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെൻറ്​സായിരുന്നു സിനിമയുടെ നിർമ്മാണം തുടക്കത്തിൽ ഏറ്റെടുത്തിരുന്നത് . എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട്​ വലിയ വിവാദങ്ങൾ ഉടലെടുത്തതോടെ കാര്‍ത്തിക് നരേൻ നിർമ്മാണത്തിൽ നിന്നും ഗൗതം മേനോനെ ഒഴിവാക്കിയതായും വാർത്തകൾ വന്നു. പിന്നാലെ വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indrajith sukumaranNaragasooranKarthick Naren
News Summary - Karthick Narens Naragasooran to release on OTT
Next Story