Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ച് കാർത്തി; നായകൻ സൂര്യ

text_fields
bookmark_border
കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ
karthi  Opens  Up About His  debut directorial With  Brother Suriya
cancel

ഹോദരൻ സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് കാർത്തി. ഏറ്റവും പുതിയ ചിത്രമായ സർദാറിന്റെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സഹോദരനെ വെച്ച് സിനിമ ചെയ്യുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും മറ്റാരെക്കാളും തന്റെ മനസ് മനസിലാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കാർത്തി അഭിമുഖത്തിൽ പറഞ്ഞു.

'എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത് ചേട്ടനാണ്. മറ്റാരാണ് എന്നെ വിശ്വസിക്കുക. സിനിമയിൽ സഹസംവിധായകനായി കരിയർ ആരംഭിച്ച സമയം മുതലെ അദ്ദേഹത്തിനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ. എന്നെ നന്നായി മനസിലാക്കാൻ അദ്ദേഹത്തിനാകും. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും', കാർത്തി പറഞ്ഞു.

ഉടൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്നും എന്നാൽ നിലവിൽ പദ്ധതികളൊന്നുമില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

ഒക്ടോബർ 21 നാണ് സർദാർ തിയറ്ററുകളിൽ എത്തുന്നത്. സ്പൈ ആക്ഷൻ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് നായികമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karthi Opens Up About His debut directorial With Brother Suriya
Next Story