മൈസൂരു ജില്ലയിൽ 729 കോടി രൂപയുടെ ഫിലിം സിറ്റിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി
text_fieldsബംഗളൂരു: മൈസൂരു ജില്ലയിലെ നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവു ഇൻഡസ്ട്രിയൽ ഏരിയയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം സിറ്റി നിർമ്മിക്കുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. 160 ഏക്കറില് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ 729.43 കോടി രൂപ മുതല് മുടക്കിലാണ് നിര്മ്മാണം.
ചലച്ചിത്ര നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാണ് ഫിലിം സിറ്റി നിര്മ്മിക്കുക. സർക്കാറിന്റെ ഉടമസ്ഥതയിലാണെങ്കിലും ഡിസൈൻ, ധനസഹായം, നിർമ്മാണം, പ്രവർത്തനം, പരിപാലനം, അംഗീകാരങ്ങൾ എന്നിവ സ്വകാര്യ സ്ഥാപനമായിരിക്കും കൈകാര്യം ചെയ്യുക.
ഇൻഡോർ ഷൂട്ടിങ്, ഔട്ട്ഡോർ ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ, വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ, മൾട്ടിപ്ലക്സ്, ഭക്ഷണശാലകൾ, പാർക്കിങ് സ്ഥലങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ബിസിനസ് ഹബ്, ക്രിയേറ്റർ സ്റ്റുഡിയോകൾ,ഇന്റെണൽ റോഡ്, യൂട്ടിലിറ്റികൾ തീം പാർക്ക്, വാണിജ്യ സ്ഥലങ്ങൾ, താമസ സൗകര്യം, ഫിലിം സ്കൂൾ, പരിശീലന സ്ഥാപനം, മ്യൂസിയം, കൺവെൻഷൻ സെന്റര്, ആംഫി തിയേറ്റർ, ഫിറ്റ്നസ് സെന്റര് തുടങ്ങിയവ ഉൾപ്പെടും. ഹോട്ടലുകൾക്ക് 174.32 കോടി രൂപയും മറ്റ് ചെലവുകൾക്ക് 135.82 കോടി രൂപയും തീം പാർക്കിന് 87.09 കോടി രൂപയും ബിസിനസ് ഹബ്ബിന് 75.24 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ടെൻഡർ മാനദണ്ഡങ്ങൾ അനുസരിച്ച് കന്നഡ, കർണാടകയിലെ മറ്റ് പ്രാദേശിക ഭാഷാ സിനിമകൾക്ക് (തുളു, കൊടവ, കൊങ്കണി, ബഞ്ചാര, ബയാരി) ഫിലിം ഘടകങ്ങളിൽ (ഇൻഡോർ, ഔട്ട്ഡോർ സ്റ്റുഡിയോ, പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ) എന്നിവക്ക് 10 ശതമാനം സബ്സിഡി ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

