Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചടുലമായ ചുവടുകളുമായി ജൂനിയര്‍ എൻ.ടി.ആറും രാംചരണും; ആർ.ആർ.ആറിലെ 'കരിന്തോൾ' ഗാനം പുറത്ത്​

text_fields
bookmark_border
ചടുലമായ ചുവടുകളുമായി ജൂനിയര്‍ എൻ.ടി.ആറും രാംചരണും; ആർ.ആർ.ആറിലെ കരിന്തോൾ ഗാനം പുറത്ത്​
cancel

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് 'കരിന്തോള്‍' പുറത്തുവിട്ടു. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രാംചരണിന്‍റെയും എന്‍.ടി.ആറിന്‍റെയും കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാട്ടിന്‍റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍, സാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

2022 ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 450 കോടി രൂപ മുതല്‍മു ടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റലൈറ്റ്​ അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. പി.ആർ.ഒ -ആതിര ദിൽജിത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karinthol Lyrical Song released
Next Story