Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൈമൂറിനുള്ള അറിവ് പോലും ചിത്രം പകർത്തുന്നവർക്കില്ല, മകന്റെ പ്രതികരണത്തെ കുറിച്ച് കരീന കപൂർ

text_fields
bookmark_border
ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്ത് വരാനുള്ള കരീനയുടെ ചിത്രം
Kareena kapoor Opens Up About Son n Taimurs reaction to paparazzi click
cancel

ജനനം മുതൽ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടം പിടിക്കുന്ന പേരാണ് സെയ്ഫ് അലിഖാന്റേയും കരീന കപൂറിന്റേയും മൂത്തമകൻ തൈമൂർ അലിഖാന്റേത്. ജനിച്ചപ്പോൾ മുതൽ പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ കുഞ്ഞിന് പിന്നാലെയായിരുന്നു. തുടക്കത്തിൽ കരീനയും സെയ്ഫും ഇതിന് നേരെ കണ്ണടച്ചുവെങ്കിലും പിന്നീട് കുട്ടിയുടെ സ്വകാര്യതയെ ബാധിച്ചു തുടങ്ങിയപ്പോൾ പ്രതികരിക്കുകയായിരുന്നു.

ഇപ്പോഴിതാ മകന്റെ ചിത്രങ്ങൾ നിരന്തരം പകർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചോദിക്കുകയാണ് കരീന കപൂർ. ഇന്ത്യ ടു ഡെക്ക് നൽകിയ അഭിമുഖത്തിലാണ് സംശയം ഉന്നയിച്ചത്. ഒപ്പം മകൻ തൈമൂറിന്റെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.

എന്തുകൊണ്ടാണ് മകന്റെ ചിത്രങ്ങൾ പകർത്തുന്നതെന്ന് എനിക്ക് അറിയില്ല. ചിത്രങ്ങൾ എടുക്കുന്നതിന്റെ കാരണത്തെ കുറിച്ച് തൈമൂറും ചോദിക്കാറുണ്ട്. 'അവർ എന്തിനാണ് എന്റെ ചിത്രങ്ങൾ എടുക്കുന്നത്? നിങ്ങൾ പ്രശസ്തരാണ്, ഞാൻ അല്ല...' എന്നാണ് അവന്റെ സംശയം.

അതെ ഇപ്പോൾ ആരും അല്ല. പക്ഷെ ഇനിയും ജീവിതത്തിൽ ഒരുപാട് ദൂരം പോകാനുണ്ട്. ഇപ്പോൾ നീ വെറും കുട്ടിയാണ് . അത് അവനറിയാം. പക്ഷെ അത് മറ്റുള്ളവർ കൂടി മനസിലാക്കണം'- കരീന കപൂർ പറഞ്ഞു.

ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്ത് വരാനുള്ള കരീനയുടെ ചിത്രം. ആമിർ ഖാൻ നായകനായി എത്തുന്ന ചിത്രം ഓഗസ്റ്റ് 11 ആണ് തിയറ്ററുകളിൽ എത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kareena kapoor Opens Up About Son n Taimur's reaction to paparazzi click
Next Story