Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചു; നിശബ്ദത കൈവിടാതെ കരീന കപൂർ; വീഡിയോ വൈറലാവുന്നു

text_fields
bookmark_border
എയർപോർട്ടിൽ എത്തിയ കരീനയെ സെൽഫി എടുക്കാനും മറ്റുമായി ആരാധകർ വളയുകയായിരുന്നു
Kareena Kapoor gets scared as fan behaviour In  personal space at airport
cancel

ആരാധകരുടെ അമിത സ്നേഹപ്രകടനം പല അവസരങ്ങളിലും താരങ്ങൾക്ക് തലവേദനയാകാറുണ്ട്. പലപ്പോഴും പൊതുവിടങ്ങളിൽ അനുവാദം കൂടാതെ ഇടിച്ചു കയറി വരാറുണ്ട്. നടൻമാരെക്കാൾ കൂടുതൽ നടിമാർക്കാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കരീന കപൂറിന്റെ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോയാണ്. ഒന്നര വയസുകാരനായ മകനോടൊപ്പമാണ് നടി എത്തിയത്.

എയർപോർട്ടിൽ എത്തിയ കരീനയെ സെൽഫി എടുക്കാനും മറ്റുമായി ആരാധകർ വളയുകയായിരുന്നു. തുടക്കത്തിൽ ചിത്രങ്ങൾ പകർത്താൻ അനുവാദം നൽകിയിരുന്നുവെങ്കിലും ആരാധകരുടെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അതിനിടെ ഒരു ആരാധകൻ നടിയുടെ തോളിൽ കൈയിട്ട് ചിത്രമെടുക്കാൻ ശ്രമിച്ചു. ഇത് നടിക്ക് കൂടുതൽ അസ്വസ്ഥത സൃഷ്ടിടിച്ചിരുന്നു. കരീന കപൂറിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

ആമിർ ഖാൻ പ്രധാന വേഷത്തിൽ എത്തിയ ലാൽ സിങ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങി കരീന കപൂർ ചിത്രം. രണ്ടാമത്ത മകൻ ജനിച്ചതിന് ശേഷം സിനിമയിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ് കരീന കപൂർ.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kareena Kapoor gets scared as fan behaviour In personal space at airport
Next Story