മേഘ്‌ന ഗുൽസാറിനൊപ്പം അടുത്ത ചിത്രം; പ്രതിഭാധനനായ പൃഥ്വിരാജിനൊപ്പം സഹകരിക്കാനുള്ള അവസരവും ഹൈലൈറ്റാണ് -കരീന കപൂർ
text_fieldsപ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ പൃഥ്വിരാജും കരീനയും പ്രധാന വേഷങ്ങളിൽ എത്തും. കരീന കപൂറും പൃഥ്വിരാജും സിനിമയുടെ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ദായ്‌റ' എന്നാണ് സിനിമയുടെ പേര്. കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്.
ചിത്രത്തിൽ പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. കുറ്റാന്വേഷണ ത്രില്ലറായ ചിത്രത്തിൽ അഭിനയിക്കാനായി ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെ പരിഗണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
'ഹിന്ദി സിനിമയിൽ 25 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, മേഘ്‌ന ഗുൽസാറിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തൽവാർ മുതൽ റാസി വരെയുള്ള അവരുടെ സിനിമകൾ ഞാൻ ഏറെ ഇഷ്ടത്തോടെയാണ് നോക്കികണ്ടത്. പ്രതിഭാധനനായ പൃഥ്വിരാജിനൊപ്പം സഹകരിക്കാനുള്ള അവസരവും ഒരു ഹൈലൈറ്റാണ്,' എന്ന് കരീന കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.