ഹൊറര്‍ കോമഡിയിൽ ‘കറക്ക’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ
text_fieldsക്രൗൺ സ്റ്റാർസ് എന്റർടെയിൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ ‘കറക്ക’ത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്. ശ്രീനാഥ് ഭാസി, പ്രവീൺ ടി. ജെ, സിദ്ധാർഥ് ഭരതൻ, ബിജു കുട്ടൻ, ജീൻ പോൾ ലാൽ, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് കിംബർലി ട്രിനിഡെടും അങ്കുഷ് സിങ്ങുമാണ്. അമാനുഷികമായ സംഭവവികാസങ്ങളും, കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് 'കറക്കം' എന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്ററിൽനിന്നും ലഭിക്കുന്നത്.
ധനുഷ് വർഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് നിപിൻ നാരായണനും, സുഭാഷ് ലളിത സുബ്രഹ്മണ്യനും, അർജുൻ നാരായണനും ചേർന്നാണ്. കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ രണ്ട് പുതിയ നിർമാതാക്കളെയാണ് ലഭിക്കുന്നത്. ജിതിൻ സി. എസ്. സഹസംവിധായകനായി പ്രവർത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രാഹകനും നിതിൻ രാജ് അരോൾ എഡിറ്ററുമാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്.
ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാളം സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷം പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് ‘കറക്ക’മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

