‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം
text_fieldsഈ വർഷം രാജ്യത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി വിജയകുതിപ്പ് തുടരുകയാണ് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 818 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഏറ്റവും വലിയ കളക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്.
വിക്കി കൗശലിന്‍റെ ബോളിവുഡ് ചിത്രമായ ‘ഛാവ’യെ മറികടന്നാണ് കാന്താര വേൾഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തിയത്.ഈ വർഷം ഇനി ബ്രമാണ്ഡ ചലച്ചിത്രമൊന്നും റിലീസിനില്ലാത്തത് കൊണ്ട് കാന്താര ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് കണക്കാക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഗംഭീര വിജയം നേടിയ ‘ഛാവ’യെ മൂന്നാഴ്ചക്കുളളിലാണ് ചിത്രം മറികടന്നത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം 2022ലെ ബ്ലോക്ക് ബസ്റ്റർ ചിത്രം കാന്താരയുടെ തുടർച്ചയാണ്. കെ.ജി.എഫ് ചാപ്റ്റർ 2ന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമാണിത്. രുഗ്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഈ വർഷത്തെ ആദ്യ 1000 കോടി ചിത്രമായി ‘കാന്താര ചാപ്റ്റർ 1’ മാറുമോ എന്നാണ് ഇപ്പോൾ സിനിമാ ലോകം ഉറ്റുനോക്കുന്നത്.
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രങ്ങൾ
2025ൽ 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടിക ഇങ്ങനെയാണ്: കാന്താര ചാപ്റ്റർ 1, ഛാവ, മോഹിത് സൂരിയുടെ സയാര (576 കോടി), രജനീകാന്തിന്‍റെ കൂലി (500 കോടി), യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ ത്രില്ലറായ വാർ 2 (365 കോടി), മഹാവതാർ നരസിംഹ, ഓജി, ലോക ചാപ്റ്റർ 1, ആമീർഖാൻ ചിത്രം സീതാരെ സമീൻ പർ, മോഹൻലാൽ ചിത്രം എൽ 2:എമ്പുരാൻ എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

