Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാന്താര താരം കിഷോർ...

കാന്താര താരം കിഷോർ കുമാറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു; കാരണം തേടി ആരാധകർ

text_fields
bookmark_border
കാന്താര  താരം കിഷോർ കുമാറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു;  കാരണം തേടി ആരാധകർ
cancel

കാന്താര താരം കിഷോർ കുമാറിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തു . നിയമ ലംഘനത്തിന്റെ പേരിലാണ് നടപടി. നടന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ട്വിറ്ററിൽ സജീവമായ നടന്റെ ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ കാരണമെന്നത് വ്യക്തമല്ല. കാരണം തേടി ആരാധകർ എത്തിയിട്ടുണ്ട്.

സിനിമക്കപ്പുറം സമൂഹിക വിഷയങ്ങളിലും കിഷോർ മുഖം നോക്കാതെ തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. കർഷക സമരത്തിന് പൂർണ്ണ പിന്തുണയുമായി നടൻ എത്തിയിരുന്നു. കൂടാതെ കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേയും പശു സംരക്ഷകരേയും കുറിച്ച് സായ് പല്ലവി നടത്തിയ പരാമർശം വിവാദമായപ്പോൾ നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് കിഷോർ കുമാർ. 2022 ൽ പുറത്ത് ഇറങ്ങിയ കാന്താര, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. കാന്താരയിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.



Show Full Article
TAGS:kishore Kantara 
News Summary - Kantara actor Kishore's Twitter account suspended
Next Story