Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്​ത നിലയിൽ; പ്രത്യേക സാഹചര്യത്തിൽ കടുത്ത തീരുമാനമെന്ന്​ കുറിപ്പ്​

text_fields
bookmark_border
അപ്പാർട്ട്​മെൻറിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്
കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്​ത നിലയിൽ; പ്രത്യേക സാഹചര്യത്തിൽ കടുത്ത തീരുമാനമെന്ന്​ കുറിപ്പ്​
cancel

കന്നഡ നടി സൗജന്യയെ ബംഗളൂരുവിലെ അപ്പാർട്ട്​മെൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടി.വി സീരിയൽ രംഗത്ത്​ സജീവമായിരുന്ന നടി ഒരു കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്​. സൗജന്യയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്. സംഭവം നടന്ന ഫ്ലാറ്റിൽ നിന്ന്​ ഇംഗ്ലീഷിലും കന്നഡയിലും എഴുതിയ നാല്​പേജുള്ള ആത്മഹത്യാ കുറിപ്പ്​ പൊലീസ്​ ​കണ്ടെടുത്തു. ആരോഗ്യനില വഷളായതും സീരിയൽ, സിനിമ വ്യവസായത്തിലെ നിലവിലെ പരിതസ്ഥിതിയും കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന്​ കുറിപ്പിൽ പറയുന്നു.


പ്രത്യേക സാഹചര്യത്തിൽ ഇത്തരമൊരു കടുത്ത തീരുമാനം സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും കുറിപ്പിലുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. മരണക്കുറിപ്പിൽ സെപ്റ്റംബർ 27, 28, 30 എന്നിങ്ങനെ മൂന്ന് തീയതികൾ എഴുതിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് സൗജന്യ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് പോലീസി​െൻറ നിഗമനം. ആരോഗ്യനില മോശമായതിനാലും കുറച്ചുകാലമായി ജോലി ഇല്ലാത്തതിനാലും നടി വളരെയധികം കഷ്ടപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannada TV actress Soujanya dies by suicide, police obtain death note from her flat
Next Story