Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പവർസ്റ്റാറി'ല്‍ കന്നഡ...

'പവർസ്റ്റാറി'ല്‍ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു

text_fields
bookmark_border
പവർസ്റ്റാറില്‍ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു
cancel

വിർച്വൽ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ നിർമ്മിച്ച്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർസ്റ്റാര്‍' എന്ന ബഹുഭാഷാ ചിത്രത്തില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നഡയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കെ. മഞ്ജുവിന്‍റെ മകനാണ് ശ്രേയസ് മഞ്ജു. 2019ൽ പുറത്തിറങ്ങിയ 'പാഡെ ഹുളി' എന്ന ആക്ഷൻ ചിത്രത്തിലെ ശ്രേയസിന്‍റെ ഫൈറ്റ് രംഗങ്ങൾക്ക്​ വളരെയേറെ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. മലയാളത്തിലും കന്നഡയിലുമായി ഒരുക്കുന്ന 'പവർസ്റ്റാറി'ൽ കന്നഡ സിനിമയിലെ മറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ബാബു ആന്‍റണി നായകനായി ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന 'പവര്‍സ്റ്റാര്‍' ഒമർ ലുലുവിന്‍റെ ആദ്യ ആക്ഷൻ മാസ്​ ചിത്രമാണ്. ഹാപ്പി വെഡ്ഡിങ്​, ചങ്ക്‌സ്, ഒരു അഡാർ ലൗ സ്​റ്റോറി, ധമാക്ക എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയിൽ ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാന്‍റിലോർ, അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാം എന്നിവരുമുണ്ട്​. കൂടാതെ ബാബുരാജ്, റിയാസ് ഖാൻ, അബു സലീം എന്നിവരും വേഷമിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar Lulupowerstar movieShreyas Manju
News Summary - Kannada star Shreyas Manju in Powerstar movie
Next Story