Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകന്നട നടി ലീലാവതി...

കന്നട നടി ലീലാവതി നിര്യാതയായി

text_fields
bookmark_border
കന്നട നടി ലീലാവതി നിര്യാതയായി
cancel

ബംഗളൂരു: മുതിർന്ന കന്നട നടി ലീലാവതി (85) ബംഗളൂരുവിൽ നിര്യാതയായി. നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

കന്നട, തമിഴ്​, തെലുങ്ക്​ ഭാഷകളിൽ 600ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു​. നടൻ കൂടിയായ വിനോദ്​ രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. ദക്ഷിണ കന്നടയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീല കിരൺ എന്ന ലീലാവതി ഭക്ത കുംഭാര, ശാന്ത തുക്കാറാം, ഭക്ത പ്രഹ്ലാദ, മംഗല്യയോഗ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിൽ എന്നും ഓർമിക്കപ്പെടുന്നു. കന്നട ഇതിഹാസം രാജ്​കുമാറിനൊപ്പം നിരവധി സിനിമകളിൽ നായികവേഷം ചെയ്തു. 400ഓളം കന്നട സിനിമകളിൽ വേഷമിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada actressLilavathi
News Summary - Kannada actress Lilavati passes away
Next Story