യുവനടൻ നിതിൻ ഗോപി അന്തരിച്ചു
text_fieldsപ്രശസ്ത കന്നഡ നടനും സംവിധായകനുമായ നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ജൂൺ 2ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇട്ടമടുക്കിലെ അപ്പാർട്ട്മന്റെിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു നിതിൻ.
ബാലതാരമായിട്ടാണ് നിതിൻ അഭിനയരംഗത്ത് എത്തിയത്.വിഷ്ണുവര്‍ദ്ധനൊപ്പം വേഷമിട്ട 'ഹലോ ഡാഡി'യിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. വിഷ്ണുവര്‍ദ്ധനൊപ്പം 'നിഷ്യബ്ദ'യിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് 'ചിരബാന്ധവ്യ', 'കേരളീയ കേസരി', 'മുത്തിനന്ത ഹെന്ദാടി' തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായെത്തി.
പിന്നീട്, ശ്രുതി നായിഡു പ്രൊഡക്ഷന്‍സ്, ബാലാജി ടെലിഫിലിംസ് തുടങ്ങിയ ബാനറുകളുടെ സീരിയലുകളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രുതി നായിഡു നിർമ്മിച്ച പുനർ വിവാഹ എന്ന ജനപ്രിയ പരമ്പരയിലും നിതിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷോ ഹിറ്റായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

