Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക്; നടി അപർണ ബാലമുരളി -'രുധിരം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

text_fields
bookmark_border
രാജ് ഷെട്ടിയുടെ ആദ്യത്തെ മലയാള ചിത്രമാണിത്
Kannada actor-filmmaker Raj B Shetty to make his Malayalam debut with Rudhiram
cancel

വാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന "രുധിരം"എന്ന ചിത്രത്തിലൂടെ കന്നഡയിലെ പ്രശസ്ത താരം രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. രുധിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. രാജ് ഷെട്ടിയുടെ ആദ്യത്തെ മലയാള ചിത്രമാണിത്.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന "രുധിരം" മലയാളം,കന്നഡ, തമിഴ്,തെലുങ്ക് എന്നി ഭാഷകളിലായിട്ടാണ് എത്തുന്നത്. സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ്ജ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണമെരുക്കുന്നത്.

മമ്മൂട്ടി ചിത്രമായ റോഷാക്കിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മിഥുന്‍ മുകുന്ദനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. സജാദ് കാക്കു ഛായാഗ്രഹണം, എഡിറ്റർ-ഭവന്‍ ശ്രീകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannada actor-filmmaker Raj B Shetty to make his Malayalam debut with Rudhiram
Next Story