Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീവിരുദ്ധ പരാമർശം; നടൻ ദർശന് നേരെ ചെരുപ്പേറ്

text_fields
bookmark_border
Kannada actor Darshan hit with a slipper at Kranti event
cancel

ബെംഗളൂരു: സിനിമ പ്രമോഷനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് കന്നഡ താരം ദർശന് നേരെ ചെരുപ്പേറ്. ഏറ്റവും പുതിയ ചിത്രമായ ക്രാന്തിയുടെ പ്രചരണഭാഗമായി പങ്കെടുത്ത പരിപാടിയിലാണ് കാണികളിലൊരാൾ നടന് നേരെ ചെരുപ്പെറിഞ്ഞത്. ദർശന്റെ വാക്കുകൾ ഏറെ വിവാദമായിട്ടുണ്ട്.

ക്രാന്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്.' ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതിലുൽ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിനു ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും'- എന്നായിരുന്നു ദര്‍ശൻ പറഞ്ഞത്

നടന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. 2011 ൽ ഭാര്യയെ ഉപദ്രവിച്ചതിന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannada actor Darshan hit with a slipper at Kranti event
Next Story