മാഗ്പെയുടെ ഹിന്ദി പതിപ്പായ ‘കൻഖജുര’യുടെ ടീസർ പുറത്ത്
text_fieldsചന്ദൻ അറോറ സംവിധാനം ചെയ്ത്, അജയ് റായ് നിർമിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലെർ സീരീസായ ‘കൻഖജുര’യുടെ ടീസർ പുറത്തിറങ്ങി. ഗോവയുടെ നിശ്ശബ്ദതയിൽ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരീസിന്റെ പ്രമേയം . നിശബ്ദതക്ക് കീഴിലുള്ള അദൃശ്യമായ അപായത്തെ പ്രതിപാതിക്കുന്ന അപകടകരമായ സംഭവങ്ങളും, കുറ്റബോധവും, രഹസ്യങ്ങളും, പ്രതികാരവുമെല്ലാമാണ് സീരീസിന്റെ ടീസറിലൂടെ അവതരിപ്പിക്കുന്നത്. നിരവധി പ്രശംസ ലഭിച്ച മാഗ്പെ എന്ന ഇസ്രയേലി സീരീസിനെ ആസ്പദമാക്കിയാണ് ‘കൻഖജുര’ നിർമിച്ചിരിക്കുന്നത്. ദീർഘകാലം വേർപിരിഞ്ഞ് ജീവിച്ച രണ്ട് സഹോദരന്മാർ അവരുടെ ഭൂതകാലത്തെ നേരിടേണ്ടിവരുമ്പോൾ, ഓർമകളും യാഥാർഥ്യവും തമ്മിലുള്ള അതിരുകൾ മങ്ങിപ്പോകുകയും അതിന്റെ തടവിൽ നിന്നും അവർക്ക് രക്ഷപ്പെടുവാനായി സാധിക്കുമോ എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയുന്നു.
‘കൻഖജുര’ എന്ന പ്രോജക്റ്റിലേക്ക് തന്നെ ആകർഷിച്ചത് അതിന്റെ വൈകാരികമായ സാന്ദ്രതയും ശാന്തതയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പറ്റിയുള്ള ആശയവുമാണ് എന്ന് ആശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ മാത്യു പറഞ്ഞു. ആഷു വളരെ വ്യത്യസ്ത സ്വഭാവമുള്ള, നിമിഷങ്ങൾക്കുള്ളിൽ ദുർബലനാകുന്ന, എന്നാൽ ഉള്ളിൽ ഒരു ശാന്തമായ കൊടുങ്കാറ്റ് ഒളിഞ്ഞിരിക്കുന്ന ഒരു കഥാപാത്രമാണ്. ഈ സീരീസിൽ എല്ലാ ബന്ധങ്ങളും ഏതെങ്കിലും വിധത്തിൽ വിള്ളലുകൾക്ക് വിധേയമാവുന്നുണ്ട്. അതുപോലെതന്നെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ പോരായ്മകളിൽ നിന്നും എങ്ങനെ മുന്നോട്ടു പോകുന്നു എന്നതാണ് സീരിസിനെ രസകരമാക്കുന്നത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
മോഹിത് റെയ്‌ന, റോഷൻ മാത്യു, സാറാ ജെയിൻ ഡയാസ്, മഹേഷ് ഷെട്ടി, നിനാദ് കമത്, ട്രിനെട്ര ഹൽദാർ, ഹീബാ ഷാ, ഉഷാ നദ്‌കർനി എന്നവർ അണിനിരക്കുന്നു. ഡോണ ആൻഡ് ഷൂല പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ആഡം ബിസാൻസ്കി, ഓമ്രി ഷെന്ഹാർ, ഡനാ എഡൻ എന്നിവർ ചേർന്നൊരുക്കിയ മാഗ്പെ എന്ന പ്രശസ്ത ഇസ്രായേൽ സീരീസിന്റെ ആധാരത്തിൽ, യെസ് സ്റ്റുഡിയോസിൽ നിന്നുള്ള ലൈസൻസ് കരസ്ഥമാക്കിയതിന് ശേഷമാണ് കൺഖജുര ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

