തിരിച്ചുവരവ്‍? സുര്യ-ശിവ കൂട്ടുക്കെട്ടിന്‍റെ കങ്കുവയുടെ ട്രെയ്‌ലര്‍ പുറത്ത്
text_fieldsസൂര്യ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പീരിയോഡിക്കൽ ഡ്രാമ-ആക്ഷൻ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ പത്തിനാണ് റിലീസ് ചെയ്യുക. 350 കോടിയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. ബി.സി. നാലാം നൂറ്റാണ്ടിൽ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിന്‍റെ കാഴ്ചകളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. കങ്കുവ എന്ന റോൾ സൂര്യ ചെയ്യുമ്പോൾ രുധിരനായാണ് ബോബി ഡിയോളെത്തുന്നത്. ട്രെയ്‍ലറിന്‍റെ അവസാനം മുഖം കാണിക്കാത്ത ഒരു കഥാപാത്രമെത്തുന്നുണ്ട്. കാർത്തിയാണ് ആ കഥാപാത്രമെന്നാണ് പലരും വാദിക്കുന്നത്,
ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റർ- നിഷാദ് യൂസഫ് എന്നിവരുമാണ്. ചിത്രിത്തിൽ ഏറെ പ്രധാനപ്പെട്ട കലാ സംവിധാനം ചെയ്തിരിക്കുന്നത് മിലനാണ്. ആക്ഷൻ കൊറിയോഗ്രാഫി സുപ്രീം സുന്ദറാണ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

