Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കങ്കണയുടെ എമർജൻസിയിൽ കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് നിർമാതാവ്

text_fields
bookmark_border
കങ്കണയുടെ എമർജൻസിയിൽ കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് നിർമാതാവ്
cancel

ന്യൂഡൽഹി: കങ്കണയുടെ എമർജൻസിയിൽ കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് നിർമാതാവ്. സിനിമയുടെ സഹനിർമാതാക്കളായ സീ എന്റർടൈയിൻമെന്റ് എന്റപ്രൈസ് ആണ് കട്ടുകൾ വരുത്താൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. ബോംബെ ഹൈകോടതിയിലാണ് നിർമാതാക്കൾ നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് നിർദേശിച്ച കട്ടുകൾ വരുത്തുന്നതിനാണ് രണ്ടാഴ്ചത്തെ സമയം നിർമാതാക്കൾ ആവശ്യപ്പെട്ടത്.

ആവശ്യമായ കട്ടുകൾ വരുത്തി സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ തയാറാണെന്ന് സീ എന്റർടൈയിൻമെന്റിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷരൺ ജാഗതിനി അറിയിച്ചിരുന്നു. കട്ടുകൾ വരുത്തി സിനിമ സമർപ്പിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ അതിന് സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിനവ് ച​ന്ദ്രചൂഢും പറഞ്ഞു.

ജസ്റ്റിസ് ബി.പി കോലബാവേല, ഫിർദോഷ് പൂനിവാല എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്ന സീ എന്റർടെയിൻമെന്റിന്റെ ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാവുമെന്നാണ് കോടതി അറിയിച്ചത്.

സിനിമയുടെ നിർമാണ കമ്പനിയായ മണികർണിക പ്രൊഡക്ഷൻ കമ്പനിയും സിനിമയിൽ കട്ടുകൾ വരുത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. ശിരോമണി അകാലി ദൾ ഉൾപ്പടെയുള്ള സിഖ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിനിമ വിവാദത്തിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kangana Ranaut's Emergency producers ask for 2 weeks
Next Story