Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഊർമിളയെ...

ഊർമിളയെ 'സോഫ്​റ്റ്​പോൺ' നായികയെന്ന്​ വിളിച്ച്​ കങ്കണ; മറുപടിയുമായി ബോളിവുഡ്​

text_fields
bookmark_border
ഊർമിളയെ സോഫ്​റ്റ്​പോൺ നായികയെന്ന്​ വിളിച്ച്​ കങ്കണ; മറുപടിയുമായി ബോളിവുഡ്​
cancel

മുംബൈ: കങ്കണ റണാവത്തും ബോളിവുഡും തമ്മിലുള്ള പോര്​ കൂടുതൽ കടുക്കുന്നു. ടെലിവിഷൻ അഭിമുഖത്തിൽ ഊർമിള മതോണ്ഡ്​കറിനെ കങ്കണ സോഫ്​റ്റ്​ പോൺ നായികയെന്ന്​​ വിളിച്ചതാണ്​ പുതിയ വിവാദങ്ങൾക്ക്​ കാരണം.

കങ്കണയുടെ പരാമർശം പുറത്ത്​ വന്നതിന്​ പിന്നാലെ നിരവധി ബോളിവുഡ്​ താരങ്ങളാണ്​ ഊർമിളയെ പിന്തുണച്ച്​ രംഗത്തെത്തിയത്​. ഊർമിള സോഫ്​റ്റ്​പോൺ നായികയാ​ണെന്നും അതിലൂടെയാണ്​ അവർക്ക്​ ബോളിവുഡിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമർശം.

മസൂം, ചമത്​കാർ, രംഗീല, ജുഡായ്​, ദൗദ്​, സത്യ, ഭൂത്​, കൗൺ, ജംഗിൾ, പ്യാർ തുജെ ക്യാ കിയ, തേസാബ്​, പിൻജാർ, എക ഹസീന തി തുടങ്ങിയ ചിത്രങ്ങളിലെ ഊർമിളയുടെ മികച്ച പ്രകടനം താൻ ഓർമിക്കുകയാണെന്ന്​ സ്വരഭാസ്​കർ ട്വീറ്റ്​ ചെയ്​ത്​. ഈ ചിത്രങ്ങളിലെ അവരുടെ ഡാൻസിങും പ്രണയരംഗങ്ങളിലെ അഭിനയവും മികവുറ്റ്​ നിൽക്കുന്നതാണെന്നും സ്വര പവ്യക്​തമാക്കി.

ബോളിവുഡിനായി സംസാരിച്ച ഊർമിളയേയും ജയാബച്ചനേയും അഭിനന്ദിക്കുന്നതായി ഫറാ​ ഖാൻ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡിലെ സുന്ദരിമാരിൽ ഒരാളായ ഊർമിള ഗംഭീര അഭിനേത്രിയാണെന്ന്​​ അനുഭവ്​ സിൻഹ പറഞ്ഞു.

കങ്കണയുടേത്​ ദൗർഭാഗ്യകരമായ പ്രസ്​താവനയാണെന്നായിരുന്നു ടെലിവിഷൻ നടി ദേവൂലീന ഭട്ടാചാര്യയുടെ പ്രതികരണം. ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ ബോളിവുഡിലെ മയക്കുമരുന്ന്​ മാഫിയയുമായി ബന്ധപ്പെട്ട താരങ്ങളുടെ പേര്​ കങ്കണക്ക്​ അറിയുമെങ്കിൽ അത്​ വെളിപ്പെടുത്തണമെന്ന്​ ഊർമിള ആവശ്യപ്പെട്ടിരുന്നു. ഇതാണ്​ കങ്കണയെ പ്രകോപിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood NewsUrmila Matondkar
News Summary - Kangana Ranaut calls Urmila Matondkar soft porn star. Bollywood has a classy reply
Next Story