Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഓസ്കാർ പുരസ്ക്കാരത്തേക്കാൾ കുറഞ്ഞതാണോ പത്മശ്രീ' വിമർശകരോട് കങ്കണ ചോദിക്കുന്നു

text_fields
bookmark_border
എത്ര ദേശീയ, പത്മ പുരസ്‌കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്
kangana ranuat
cancel

ഈ ഗ്രഹത്തിൽ തന്നെ വെല്ലാൻ ഏതു നടിയുണ്ട് എന്ന് ചോദിച്ച് ഇന്നലെ വാർത്തകളിൽ നിറഞ്ഞ കങ്കണ ഇപ്പോഴിതാ മറ്റൊരു വിവാദ പരാമർശം നടത്തിയിരിക്കുന്നു. പ്രശസ്ത ബോളിവുഡ് നടി മെറിൽ സ്ട്രീപിനോട് സ്വയം താരതമ്യപ്പെടുത്തിക്കൊണ്ട് തന്നേക്കാൾ മികച്ച നടിയുണ്ടെങ്കിൽ താൻ അഹങ്കാരം കുറക്കാൻ തയാറാണ് എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇതിനെതിരെ മെറിൽ സ്ട്രീപ്പിന് ലഭിച്ച ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിരുന്നു.

യു.എസ് നടി മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ, പത്മ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട് എന്നാണ് അവരോടുള്ള കങ്കണയുടെ ചോദ്യം.

'എനിക്ക് എത്ര ഓസ്‌കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്‌കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതു നിങ്ങളുടെ അടിമ മനഃസ്ഥിതിയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- എന്നാണ് കങ്കണയുടെ ട്വീറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story