'തഗ് ലൈഫി'ലെ കമലിന്റെ പ്രണയരംഗങ്ങൾക്ക് വിമർശനം; മകളെക്കാൾ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാർക്കും കൂടുതലുള്ളൂ എന്ന് നെറ്റിസൺസ്
text_fields37 വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ചയാണ് ഇറങ്ങിയത്. പിന്നാലെ അഭിരാമി, തൃഷ എന്നിവർക്കൊപ്പമുള്ള കമൽഹാസന്റെ ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ കാരണം രൂക്ഷവിമർശനമാണ് നേരിടുന്നത്.
കമൽഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശനം ഉയരാനുള്ള പ്രധാന കാരണം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഈ രംഗങ്ങൾക്കെതിരേ രൂക്ഷവിമർശനം. കമൽഹാസന്റെ മകളായ ശ്രുതി ഹാസനേക്കാൾ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാർക്കും കൂടുതലുള്ളൂ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ചുംബനരംഗം വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരു കമന്റ്.
സിലമ്പരശന്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

