Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമൽഹാസന്റെ...

കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് സർപ്രൈസുമായി ഇന്ത്യൻ 2 ടീം...

text_fields
bookmark_border
Kamal Hassan’s ‘Indian 2’ first glimpse to be out on this date
cancel

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2. ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ് നവംബർ മൂന്നിന് പുറത്തുവിടും. നവംബർ ഏഴിന് കമൽഹാസന്റെ പിറന്നാളാണ്. ഇതിനോട് അനുബന്ധിച്ചാണ് ഇൻഡ്രോ ഗ്ലിമ്പ്സ് അണിയറപ്രവർത്തകർ റിലീസ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് എക്സിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

1996-ൽ പുറത്തിറങ്ങിയ കമൽഹാസൻ- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഈ ചിത്രം. 90 വയസുള്ള സേനാപതി എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. കമലിന് ദേശീയ അവാര്‍ഡും നേടി കൊടുത്ത ചിത്രത്തിൽ ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയുമായിരുന്നു നായികമാർ.

200 കോടി ബജറ്റിലാണ് ഇന്ത്യൻ 2 ഒരുങ്ങുന്നത്. കാജൽ അഗർവാൾ, പ്രിയ ഭവാനി, വിദ്യുതി ജമാൽ, സിദ്ധാർഥ്, ഐശ്വര്യ രാജേഷ്, രാകുൽ പ്രീത് സിങ്, ഡൽഹി ഗണേഷ്, നന്ദു പൊതുവാൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം പുറത്തിറങ്ങി 20 വർഷത്തിന് ശേഷമാണ് രണ്ടാംഭാഗം എത്തുന്നത്.

ഇതിനോടകം തന്നെ ഇന്ത്യൻ 2ന്റെ ഒ.ടി.ടി റൈറ്റ് വിറ്റുപോയിട്ടുണ്ട്. നെറ്റ്ഫ്ലിക്സാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം. അടുത്ത വർഷം ഏപ്രിലിൽ സിനിമ തിയറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിനൊപ്പം കമൽഹാസന്റെ രാജ്കമൽ ഫിലിസംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanIndian 2
News Summary - Kamal Hassan’s ‘Indian 2’ first glimpse to be out on this date
Next Story