കമല്‍ ഹാസന്റെ 'ഇന്ത്യൻ 2' ഒ.ടി.ടിയിലേക്ക്
text_fieldsകമല്‍ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രമെത്തുക. ആഗസ്റ്റിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ തിയതി പ്രഖ്യാപിച്ചിട്ടില്ല.
1996ൽ കമൽ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലെ വിജയം നേടാനായില്ല. 150 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ട്.
ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വൻ താരനിരയാണ് അണിനിരന്നത്. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.
രവി വർമ്മൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീകർ പ്രസാദാണ് എഡിറ്റിങ് നിർവഹിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3 യും അണിയറയിൽ ഒരുങ്ങുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

