Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവർഷങ്ങൾക്ക് മുമ്പ്...

വർഷങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട കമൽ ഹാസൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്!

text_fields
bookmark_border
വർഷങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട കമൽ ഹാസൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്!
cancel

മൽഹാസന്റെ 'ആളവന്താന്‍' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ 22ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. നിർമാതാവ് കലൈപ്പുലി എസ്. താണു ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.1000 തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത്. എന്നാൽ റി റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല.

2001 ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നവംബർ 16നാണ് തിയറ്ററുകളിലെത്തിയത്. ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രമായ ആളവന്താനിൽ ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെട്ടത്. സാങ്കേതിക മികവ് പുലർത്തിയ ചിത്രം അന്ന് പ്രതീക്ഷിച്ചത് പോലെ ജനങ്ങളെ ആകർഷിച്ചില്ല . ബോക്സോഫീസിൽ വൻ ദുരന്തമായി. സിനിമ പരാജയപ്പെട്ടുവെങ്കിലും ആ വർഷത്തെ സ്പെഷൽ എഫക്ടിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.

കമല്‍ ഹാസന്‍ നായകനായ പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങൾ അടുത്തിടക്ക് തമിഴ്നാട്ടിൽ റി റിലീസ് ചെയ്തിരുന്നു. വളരെ കുറച്ചു തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിച്ചത്.

ഇന്ത്യൻ 2 ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanMovie NewsAalavandhan
News Summary - Kamal Haasan's iconic film 'Aalavandhan' to re-release soon
Next Story