Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്നേക്കാൾ കുറവ്​ പ്രായമുള്ളയാളായിരിക്കും മമ്മൂട്ടി എന്ന്​ വിചാരിച്ചിരുന്നു; രസകരമായ പിറന്നാൾ ആശംസകളുമായി കമൽഹാസൻ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'എന്നേക്കാൾ കുറവ്​...

'എന്നേക്കാൾ കുറവ്​ പ്രായമുള്ളയാളായിരിക്കും മമ്മൂട്ടി എന്ന്​ വിചാരിച്ചിരുന്നു'; രസകരമായ പിറന്നാൾ ആശംസകളുമായി കമൽഹാസൻ

text_fields
bookmark_border

സെപ്തംബർ ഏഴ്​ ചൊവ്വാഴ്​ച്ച 70-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുകെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിക്ക്​ രസകരമായ പിറന്നാളാശംസകളുമായി ഉലകനായകൻ കമൽഹാസൻ. മലയാളത്തിൽ ഒരു ചെറു വിഡിയോ പങ്കുവെച്ചുകൊണ്ടാണ്​ അദ്ദേഹം മെഗാസ്റ്റാറിന്​ ആശംസകൾ നേർന്നത്​. മമ്മൂട്ടിക്ക്​ 70 വയസായെന്ന്​ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നും ത​െൻറ ​പ്രായമോ തന്നേക്കാൾ പ്രായം കുറഞ്ഞയാളോ ആണെന്നായിരുന്നു ത​െൻറ ധാരണയെന്നും അദ്ദേഹം പറഞ്ഞു.

കമൽഹാസ​െൻറ വാക്കുകൾ

നമസ്കാരം മമ്മൂട്ടി സാർ... മമ്മൂട്ടി സാറിന്​ 70 വയസായെന്ന്​ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല... കാരണം ഞാൻ എ​െൻറ പ്രായമുള്ളയാളാണ്​, അല്ലെങ്കിൽ എന്നേക്കാൾ കുറവ്​ പ്രായമുള്ളയാളായിരിക്കും മിസ്​റ്റർ മമ്മൂട്ടി എന്ന്​ വിചാരിച്ചിരുന്നു.. ക്ഷമിക്കണം, വയസ്​ കൂടിയാലും ഞാൻ വന്നതിന്​ ശേഷം സിനിമയിൽ വന്നതുകൊണ്ട്​, എ​െൻറ ജൂനിയർ എന്ന്​ പറയാം. അത്​ മാത്രമല്ല, കണ്ണാടിയിൽ നോക്കിയാലും എ​െൻറ വയസോ, അതിൽ കുറവേ തോന്നുകയുള്ളൂ. പ്രേക്ഷകർക്കും എനിക്കും...

സോ കീപ്​ ദിസ്​ എനർജി അപ്​, ബെസ്റ്റ്​ വിഷസ്​, ഫോർ എ സീനിയർ സിറ്റിസൺ, ഫ്രം എനതർ സീനിയർ സിറ്റിസൺ.... നമസ്കാരം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyKamal Haasan
News Summary - Kamal Haasan wishes mammootty on his 70th birthday
Next Story