Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലൈക്കോട്ടൈ വാലിബനിൽ...

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനോടൊപ്പം കമൽ ഹാസനും?

text_fields
bookmark_border
Kamal Haasan To Be Part Of Mohan Lals  Malaikottai  valiban
cancel

ലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇതാദ്യമായിട്ടാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. 2023ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം കമൽഹാസനും ഒരു പ്രധാനവേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്. അതിഥി വേഷത്തിലാണ് കമൽ ഹാസൻ എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ച് താരങ്ങളോ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.

പുറത്തു വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാകും ഇരുവരും ഒന്നിച്ച് ബിഗ് സ്ക്രീനിൽ എത്തുന്നത്.' ഉന്ന പോലൊരുവൻ' എന്ന ചിത്രത്തിൽ മോഹൻലാലും കമൽ ഹാസനും അഭിനയിച്ചിരുന്നു.

ബോളിവുഡ് താരം വിദ്യുത് ജാംവാൽ മലൈക്കോട്ടൈ വാലിബനിൽ വില്ലൻ വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോഹൻലാൽ ഗുസ്തിക്കാരനായി എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ആമേന്റെ തിരക്കഥകൃത്തായ പിഎസ് റഫീക്കാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ഇദ്ദേഹമായിരുന്നു ആമേനും സംഗീതം ഒരുക്കിയത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠനും ലിജോയും ഒന്നിക്കുന്ന ചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasan
News Summary - Kamal Haasan To Be Part Of Mohan Lal's Malaikottai valiban
Next Story