'ഇന്ത്യന്‍' 2വിന്‍റെ വിശേഷവുമായി കമൽഹാസൻ
text_fieldsഉലകനായകന്‍ കമൽഹാസനും ഹിറ്റ് സംവിധായകന്‍ ശങ്കറും ഒരുമിക്കുന്ന 'ഇന്ത്യന്‍' 2വിന്റെ ഷൂട്ടിങ്ങ് ഉടന്‍ പുനരാരംഭിക്കും. രാംചരൺ നായകനാകുന്ന ശങ്കറിന്‍റെ ആർ.സി 15 സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം 'ഇന്ത്യന്‍' 2 വിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുമെന്ന് കമലഹാസന്‍ പറഞ്ഞു. 'ഇന്ത്യന്‍' 2 ന്റെ സെറ്റിലേക്ക് തിരിച്ചുവരാൻ താനും ശങ്കറും ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രം സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നിതിനിടെയാണ് നടന്‍റെ വെളിപ്പെടുത്തൽ.
2020ൽ നാല് പേരുടെ ജീവൻ അപഹരിച്ച ഒരു ക്രെയിൻ അപകടത്തെത്തുടർന്നാണ് 'ഇന്ത്യന്‍' 2 ന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചത്. കോവിഡ് മഹാമാരിക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഷൂട്ടിങ്ങ് പുനാരാരംഭിക്കാനായില്ല.
'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കർ സംവിധാനം ചെയുന്ന 'ഇന്ത്യന്‍' 2 ഒരു ആക്ഷൻ ത്രില്ലറാണ്. കാജൽ അഗർവാൾ, സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, ബോബി സിമ, നെടുമുടി വേണു, സമുദ്രക്കനി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

